ന്യൂദല്‍ഹി: എഐ ഉച്ചകോടിയില്‍ അര്‍ധനഗ്നനരായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതുവഴി രാഹുല്‍ ഗാന്ധി ജെട്ടി ബനിയന്‍ ഗ്യാങ്ങിന്റെ നേതാവായി അധപതിച്ചുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ അയ്യര്‍. ജെട്ടി ബനിയന്‍ ഗ്യാങ്ങ് എന്നത് 1987ല്‍ പണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഒരു അധോലോകസംഘമായിരുന്നു.
“ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ ഈ ജെട്ടിബനിയന്‍ ഗ്യാങ്ങിന്റെ വിഹാരകേന്ദ്രമായിരുന്നു. രാത്രി ദേഹത്ത് മുഴുവന്‍ എണ്ണ പുരട്ടി ജെട്ടി മാത്രം ഇട്ടാണ് ഇവര്‍ ഇറങ്ങുക. കയ്യില്‍ വടിയുണ്ടായിരിക്കും. ലക്ഷ്യം മോഷണം. പകല്‍ സമയത്ത് ഇവര്‍ ഭിക്ഷക്കാരെപ്പോലെ നഗരത്തില്‍ കറങ്ങും. വീടുകള്‍ നോക്കിവെയ്‌ക്കും. രാത്രിയില്‍ അവര്‍ അഞ്ച് പത്ത് പേരുടെ സംഘമായി വന്ന് മോഷ്ടിക്കും. എതിര്‍ക്കുന്നവരുടെ തലയ്‌ക്കടിക്കും.” – ശേഖര്‍ അയ്യര്‍ പറഞ്ഞു.
“ഇതുപോലെ ഒരു ജെട്ടി ബനിയന്‍ ഗ്യാങ്ങായി രാഹുല്‍ഗാന്ധിയും കൂട്ടരും അധിപതിച്ചിരിക്കുന്നു എഐ ഉച്ചകോടി പോലെ ഏറെ സാധ്യതകളുള്ള ഒരു ആഗോളസംഗമത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ജെട്ടി ബനിയന്‍ ഗ്യാങ്ങ് കുഴപ്പമുണ്ടാക്കാന്‍ എത്തിയത്.”- അദ്ദേഹം പരിഹസിച്ചു.
















