അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഭാരത വനിതാ ക്രിക്കറ്റ് ടീമിന് ട്വന്റി20യില്‍ പരമ്പര. ഇത് രണ്ടാം തവണയാണ് വനിതാ ക്രിക്കറ്റില്‍ ഭാരതം ഓസ്‌ട്രേലിയയിലെത്തി അവര്‍ക്കെതിരെ ടി20 പരമ്പര നേടുന്നത്.
മൂന്ന് മത്സര പരമ്പരയില്‍ നിര്‍ണായകമായ അവസാന മത്സരത്തിലാണ് ഭാരതം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഭാരതം സ്മൃതി മന്ദനയുടെ അര്‍ദ്ധ സെഞ്ചുറി(82) ബലത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഇതിനെതിരെ ആതിഥേയര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓസീസ് പര്യടനത്തില്‍ ഇനി ഏകദിന പരമ്പരയും ഏകടെസ്റ്റ് മത്സരവും ബാക്കിയുണ്ട്.
















