Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

മറുകുകൾ പറയും നിങ്ങളുടെ ആ രഹസ്യങ്ങൾ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 10:57 pm IST
in Spiritual

മറുകുകൾ മിക്കവരുടെയും ശരീരത്തിൽ കാണാറുണ്ട്. ഇവയ്‌ക്ക് പൊതുവെ വലിയ പ്രാധാന്യമൊന്നും ആരും നൽകാറില്ല. എന്നാൽ ഈ മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകളുടെ സവിശേഷതങ്ങൾ വ്യത്യസ്തമാണ്. ഓരോ മറുകുകളും ഓരോ പ്രത്യേകതകൾ ഉള്ളവയാണ്.

തല

തലയുടെ നെറുകയിൽ വലതു ഭാഗത്തു മറുകുള്ളവർ രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവിയുള്ളവരാണ്. പച്ചയോ ചുവപ്പോ നിറത്തിൽ കാണപ്പെടുന്ന മറുകുള്ളവരെങ്കിൽ മന്ത്രിയാകാനുള്ള യോഗമുള്ളവരാണ് അത്തരക്കാർ. സമൂഹത്തിൽ ഉന്നതസ്ഥാനവും ഒരു ബിസിനസ് സംരംഭത്തിൽ ഉയർന്ന പദവിയും വഹിക്കാൻ ഇത്തരക്കാർക്ക് കഴിയുന്നതാണ്. ജീവിതത്തിന്റെ ഓരോ കാലടിയിലും ഇവർക്ക് വിജയം സുനിശ്ചിതമായിരിക്കും.

മറുക് ഇടതുഭാഗത്താണെങ്കിൽ പണത്തിനു ഇക്കൂട്ടർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. ജീവിതം മുഴുവൻ യാത്രകൾ നിറഞ്ഞ ഇവർക്ക് വൈവാഹിക ജീവിതം അപ്രാപ്യമായിരിക്കും. ആത്മീയതയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായിരിക്കും ഇക്കൂട്ടർക്കു താല്പര്യം കൂടുതൽ. സാഹിത്യത്തിലും ഇവർക്ക് അഭിരുചിയുണ്ടായിരിക്കും.

തലയ്‌ക്കു പുറകുവശത്തു മറുകുള്ളവർക്ക് സ്ത്രീവിഷയങ്ങളിൽ താല്പര്യം കൂടുതലായിരിക്കും. ഭാര്യയോട് ഇക്കൂട്ടർ കൂടുതൽ അടുപ്പം പ്രകടിപ്പിക്കും. ധന സമ്പാദനത്തിൽ ഇവർ മിടുക്കരായിരിക്കുമെങ്കിലും സമൂഹത്തിൽ ഇവർക്ക് സൽപ്പേര് ഉണ്ടായിരിക്കുകയില്ല.

നെറ്റിത്തടം

നെറ്റിത്തടത്തിൽ, വലതുഭാഗത്തു ദൃശ്യമാകുന്ന മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിൽ നല്ലപേരുള്ളവരും ധനവാന്മാരുമായിരിക്കും ഇക്കൂട്ടർ. ദൈവഭക്തരും സഹജീവികളെ സഹായിക്കുന്നവരുമായിരിക്കും. നെറ്റിത്തടത്തിൽ ഇടതു ഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും മറ്റുള്ളവരോട് അല്പം പോലും ദയാവായ്‌പോടെ പെരുമാറാത്തവരുമായിരിക്കും. മറ്റുള്ളവരിൽ നിന്ന് യാതൊരു ബഹുമാനവും ഇയാൾക്ക് ലഭിക്കുകയില്ല.

നെറ്റിക്കിരുവശവും

നെറ്റിയുടെ വലതു വശത്തു മറുകുള്ളവർ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നവരും സുന്ദരിയായ ഭാര്യയെ സ്വന്തമാക്കുന്നവരുമായിരിക്കും. ഇക്കൂട്ടർക്ക് അപ്രതീക്ഷിതമായി ധനാഗമത്തിനു സാധ്യതയുണ്ട്. വിവാഹവും ധനവും അപ്രതീക്ഷിതമായി കൈവരുന്നവരാണ് നെറ്റിയുടെ ഇടതുവശത്തു മറുകുള്ളവർ. ബിസിനസിൽ ഇവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യത കൂടുതലാണ്. മറ്റുള്ളവർക്ക് ഇവരോട് അകാരണമായി ഇഷ്ടക്കുറവുണ്ടാകാനിടയുണ്ട്.

കൺപുരികം

പുരികത്തിനു നടുവിലാണ് മറുകെങ്കിൽ, നേതൃഗുണമുള്ളവരും ധനാഢ്യരും പേരും പെരുമയുള്ളവരുമായിരിക്കും ഇക്കൂട്ടർ. വലതുഭാഗത്താണ് മറുകെങ്കിൽ, ചെറുപ്രായത്തിൽ വിവാഹിതരാകുന്നവരും മികച്ച പങ്കാളിയെ സ്വന്തമാക്കുന്നവരുമായിരിക്കും. വിവാഹത്തിന് ശേഷമായിരിക്കും ഇവർക്ക് ഗുണാനുഭവങ്ങൾ കൂടുതലായി ലഭിക്കുക. ഭാര്യയുടെ പേരിലുള്ള നിക്ഷേപങ്ങളായിരിക്കും ഇവർക്ക് ഭാഗ്യദായകങ്ങളാകുക. കൺപുരികത്തിനു ഇടതു വശത്താണ് മറുകെങ്കിൽ, ആ വ്യക്തിക്ക് ദൗർഭാഗ്യങ്ങൾ കൂടുതലായി ഭവിക്കാനിടയുണ്ട്. ധനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനറിയാത്തയിവർ തൊഴിലിലും ബിസിനസ്സിലും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാനിടയുണ്ട്.

കൺപോളകൾ

വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇക്കൂട്ടർ. ചെലവ് കൂടുതലായിരിക്കും ഇവർക്ക്. ക്ഷേത്രനിര്മാണത്തിനും പൂജകൾക്കുമായി വലിയ തോതിൽ പണം ചെലവഴിക്കുന്നവരാണ് ഇക്കൂട്ടർ. ഇടതുഭാഗത്തു മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്. മുകളിലെ കണ്പോളകളുടെ അകത്തു മറുകുള്ളവർ ഭാഗ്യവാന്മാരും സമ്പത്തുള്ളവരുമായിരിക്കും. താഴ്ഭാഗത്തെ കണ്പോളകൾക്കകത്തു മറുകുള്ളവർ നിര്ഭാഗ്യവാന്മാരും ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരുമായിരിക്കും.

കണ്ണുകൾ

വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. തൊഴിലിലോ,ബിസിനസ്സിലോ ഒന്നും ഏർപ്പെട്ടില്ലെങ്കിലും ഇവർക്ക് എളുപ്പത്തിൽ ധനം കരഗതമാകുന്നതാണ്. ഇടതു കണ്ണിലാണ് മറുകെങ്കിൽ, ആ വ്യക്തി ഒരു അഹങ്കാരിയും ഗർവുള്ളവനും പരസ്ത്രീബന്ധത്തിലേർപ്പെടുന്നവനുമായിരിക്കും.

മറുക് ദൃശ്യമായിരിക്കുന്നതു കണ്തടത്തിലാണെങ്കിൽ, ആ വ്യക്തി സമാധാന കാംക്ഷിയായിരിക്കും. പക്ഷെ ഇക്കൂട്ടർ പെട്ടെന്ന് മരിക്കാനിടയുണ്ട്‌. സന്താനങ്ങളുടെ മരണം പോലുള്ളവയും ഇക്കൂട്ടർക്ക് നേരിടേണ്ടി വരാറുണ്ട്.

ചെവികൾ

ചെവികളിൽ മറുക് ആഡംബരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിയന്ത്രണാതീതമായി പണം ചെലവഴിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ധൈര്യശാലികളായിരിക്കും . ചെവിയുടെ പിൻഭാഗത്ത് മറുകുള്ളവർ, ആചാരങ്ങൾ അതേപടി പാലിക്കുന്നവരും അത് പിന്തുടരുന്നവരുമായിരിക്കും. ഉയർന്ന കുടുംബത്തിൽ നിന്ന് പങ്കാളിയെ സ്വന്തമാക്കാനുള്ള യോഗമിവർക്കുണ്ട്.

മൂക്ക്

മൂക്കിന് തുമ്പത്തു മറുകുള്ളവർ പെട്ടെന്ന് ചിന്തിക്കുന്നവരാണ്. മുന്കോപവും ഇവർക്ക് കൂടുതലായിരിക്കും. ആത്മാഭിമാനത്തിനു വലിയ വില കല്പിക്കുന്ന ഇവർക്ക് മറ്റുള്ളവരുടെ മേൽ അനായാസമായി വിജയം നേടാൻ കഴിയും. മൂക്കിന്റെ വലതുഭാഗത്താണ് മറുകെങ്കിൽ, ചെറിയ പരിശ്രമം കൊണ്ട് പെട്ടെന്ന് ധനം സമ്പാദിക്കാൻ കഴിയുന്നവരായിരിക്കും. ഇടതു ഭാഗത്തെ മറുക്, മോശം ഫലങ്ങളാണ് നൽകുക. മൂക്കിന്റെ പാലത്തിലെ മറുക് ധനനഷ്ടത്തെയും തൊഴിൽ ലഭിക്കാനുള്ള പ്രയാസത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മൂക്കിന് താഴെ മറുകുള്ളവർ, ലൈംഗിക കാര്യത്തിൽ മുൻകൈയെടുക്കുന്നവരാണ്. വലിയ കുടുംബവും ധാരാളം കുട്ടികളും അവർക്കുണ്ടാകും.

താടി

താടിയുടെ നടുവിൽ മറുകുള്ളവർ ഉയര്ന്ന ചിന്താഗതിയുള്ളവരും മറ്റുള്ളവരുടെ പ്രശംസകൾക്ക് പാത്രമാകുന്നവരുമായിരിക്കും. വലതുഭാഗത്തുള്ള മറുക്, ബുദ്ധിപരമായ ചിന്തയെയും നയപരമായ രീതിയെയുമാണ് കാണിക്കുന്നത്. സംസാരത്തിലൂടെ മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഇവർക്ക് പ്രത്യേക കഴിവാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ നല്ലവനെന്നു പേരെടുക്കാൻ ഇക്കൂട്ടർക്ക് എളുപ്പം കഴിയുന്നതാണ്. ഇടതു ഭാഗത്തു മറുകുള്ളവർ, സത്യസന്ധമായി, കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. വഴക്കാളികളായിരിക്കും ഇക്കൂട്ടർ. ചെലവുകളും ഇവരെ സംബന്ധിച്ച് നിയന്ത്രണാതീതമായിരിക്കും.

ചുണ്ടുകൾ

മുകൾ ചുണ്ടിൽ മറുകുള്ളവർ എല്ലാവർക്കും സ്വീകാര്യനായിരിക്കും. സ്ത്രീകളോടും ആഡംബര വസ്തുക്കളോടും അതീവ താല്പര്യമുള്ളവരായിരിക്കും. കീഴ്ചുണ്ടിൽ മറുകുള്ളവർ നല്ല ഭക്ഷണത്തോട് താല്പര്യമുള്ളവരായിരിക്കും. അഭിനയത്തിലും അഭിനയം പോലുള്ള കലകളിൽ താല്പര്യമുള്ളവരായിരിക്കും ഇക്കൂട്ടർ. മേൽചുണ്ടിനകത്തു മറുകുള്ളവർ മന്ത്ര-തന്ത്ര കാര്യങ്ങളിൽ അഗാധമായ അറിവുള്ളവരായിരിക്കും. കീഴ്ചുണ്ടിനകത്തെ മറുകുള്ളവർ മദ്യപരും ഊഹക്കച്ചവടത്തിലൂടെ ധനം നഷ്ടപ്പെടുത്തുന്നവരുമായിരിക്കും.

കവിൾത്തടം

മാതാപിതാക്കളെ വളരെയധികം ബഹുമാനിക്കുന്നവരും ലോലഹൃദയമുള്ളവരുമാണ് വലതു കവിൾത്തടത്തിൽ മറുകുള്ളവർ. മാതാപിതാക്കളെയും ബന്ധുക്കളെയും അതിരറ്റു സ്നേഹിക്കും ഇക്കൂട്ടർ. ധനവും ആരോഗ്യവും ജീവിതകാലം മുഴുവൻ ഇവർക്ക് അനുഭവവേദ്യമാകും. ഇടതു കവിൾത്തടത്തിൽ മറുകുള്ളവർ ഉൾവലിഞ്ഞ സ്വഭാവക്കാരും വഴക്കാളികളുമായിരിക്കും. ജീവിതം മുഴുവൻ ഇക്കൂട്ടർക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരും. പക്ഷേ, വാർദ്ധക്യത്തിൽ മക്കളിലൂടെ സന്തോഷമനുഭവിക്കാൻ ഇവർക്ക് യോഗമുണ്ട്.

നാക്ക്

നാവിന്റെ മധ്യത്തിൽ മറുകുള്ളവർക്കു വിദ്യാഭ്യാസം നേടുന്നതിൽ തടസങ്ങൾ നേരിടേണ്ടി വരുന്നതാണ്. ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും. ശാരീരിക ബുദ്ധിമുട്ടുകളും ഇവർക്ക് ഉണ്ടാകാനിടയുണ്ട്. മറ്റുള്ളവരെ സ്വന്തം സംസാരത്തിലൂടെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നാക്കിന്റെ പുറം ഭാഗത്തു മറുകുള്ളവർക്കു പ്രത്യേക കഴിവുണ്ട്. നയപരമായി കാര്യങ്ങളെ നേരിടുന്നവരും ബുദ്ധിമാന്മാരുമായിരിക്കും ഇക്കൂട്ടർ. നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന ഇക്കൂട്ടരുടെ മക്കളുടെ ഭാവിയും സുരക്ഷിതമായിരിക്കും.

കഴുത്ത്

കോപമധികമുള്ളവരും എപ്പോഴും വഴക്കുണ്ടാക്കുന്നവരുമാണ് കഴുത്തിന് പുറകിൽ മറുകുള്ളവർ. സാമൂഹ്യവിരുദ്ധമായ കാര്യങ്ങളിൽ ഇക്കൂട്ടർ ഏർപ്പെടാൻ സാധ്യതയുണ്ട്. മുൻകഴുത്തിൽ മറുകുള്ളവർ മധുരമായ ശബ്ദത്തിനുടമകളും കലാപരമായ കഴിവുകൾ ഉള്ളവരുമായിരിക്കും. വിവാഹശേഷം ഇവരുടെ ജീവിതം സുഖകരമായിരിക്കും.

തോളുകൾ

വലതുവശത്തെ തോളിൽ മറുകുള്ളവർ ധീരരായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഇവർ മറ്റുള്ള കാര്യങ്ങൾക്കു മുതിരാറുള്ളു. ഇടതു തോളിൽ മറുകുള്ളവർ മറ്റുള്ളവരുമായി സദാസമയവും വഴക്കിടുന്നവരായിരിക്കും.

നെഞ്ച്

സ്ത്രീ സന്തതികൾ മാത്രമേ വലതുനെഞ്ചിൽ മറുകുള്ളവർക്കു ഉണ്ടാകുകയുള്ളൂ. സാമ്പത്തികമായ പ്രശ്നങ്ങൾ ഇക്കൂട്ടർക്ക് ധാരാളമായി അഭിമുഖീകരിക്കേണ്ടതായി വരും. മറ്റുള്ളവർ ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വമുള്ളവർ കൂടിയായിരിക്കും ഇക്കൂട്ടർ. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാത്തവരാണ് ഇടതുനെഞ്ചിൽ മറുകുള്ളവർ. വളരെ ബുദ്ധിമാൻമാരായിരിക്കും ഇക്കൂട്ടർ. സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്കും അധികമായിരിക്കും. നെഞ്ചിന്റെ മധ്യത്തിൽ മറുകുള്ളവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വലിയ കടങ്ങളുമുള്ളവരായിരിക്കും. അങ്ങനെയൊക്കെയാണെങ്കിലും തികഞ്ഞ ദൈവഭക്തരായിരിക്കും ഇക്കൂട്ടർ.

വാരിയെല്ലുകൾ

ഉൾഭയം കൂടുതലുള്ളവരാണ് വലതുവശത്തെ വാരിയെല്ലിൽ മറുകുള്ളവർ. കള്ളം പറയുന്നവരാണ് ഇക്കൂട്ടർ. ഇടത്തുവാരിയെല്ലിൽ മറുകുള്ളവർ ശരാശരി ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരായിരിക്കും.

വയർ

വയറിന്റെ വലതുഭാഗത്തു മറുകുള്ളവർ മികച്ച വരുമാനമുള്ളവരും സ്ത്രീവിഷയങ്ങളിൽ താല്പര്യമുള്ളവരുമായിരിക്കും. ഇടതുഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും എളുപ്പമാർഗ്ഗത്തിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരുമായിരിക്കും. കാർഷികഭൂമി കൈവശം വെച്ച് അനുഭവിക്കാൻ യോഗമുള്ളവരുമാണ് ഇക്കൂട്ടർ. പൊക്കിളിനു സമീപത്തായി മറുകുള്ളവർ ആഡംബര പൂർണമായ ജീവിതം നയിക്കുന്നവരായിരിക്കും. വിടുവായത്തരം ഇക്കൂട്ടർക്ക് കൂടുതലായിരിക്കും.

കൈകൾ

വലതു കൈയിൽ മറുകുള്ളവർ ഏല്പിക്കുന്ന എന്തുകാര്യവും നിർബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും ചെയ്തു തീർക്കുന്നവരാണ്‌. ധനവാനാകണമെന്നു ആഗ്രഹിക്കുകയും എന്നാൽ ശരാശരി ജീവിതം നയിക്കുന്നവരുമാണ് ഇടതുകരത്തിൽ മറുകുള്ളവർ. വിജയവും സമ്പത്തും പ്രതിനിധാനം ചെയ്യുന്നതാണ് ഇടതോ വലതോ കൈമുട്ടിനു താഴെയുള്ള മറുകുകൾ. മറ്റുള്ളവരെ സഹായിക്കുന്നവരും മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കുന്നവരുമാണ് ഇക്കൂട്ടർ. കണംകൈയിലെ മറുക് ബാല്യകാലത്തിലെ ദാരിദ്ര്യത്തെ കാണിക്കുന്നു. ഒരു എഴുത്തുകാരനോ ചിത്രകാരനോ ആകാം ഇക്കൂട്ടർ. ദൈവത്തിലും നല്ല വിശ്വാസമുണ്ടാകും ഇക്കൂട്ടർക്ക്. വയസുകൂടുന്നതിനനുസരിച്ച് ഇവരുടെ കയ്യിലെ ധനത്തിനും വർധനവുണ്ടാകും.

കൈപ്പത്തികൾ

കൈപ്പത്തിക്കുള്ളിലുള്ള മറുക് നല്ലതല്ല. ഇത് ജീവിതത്തിലുടനീളമുള്ള പ്രതിബന്ധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വിരലുകൾ

വിരലുകളിലുള്ള മറുകുകളും ശുഭസൂചനയല്ല. വിരലുകളിൽ മറുകുള്ളവർക്കു മുന്നോട്ടുള്ള ജീവിതത്തിൽ നിറയെ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.

മുതുക്

നട്ടെല്ലിന്റെ ഭാഗങ്ങളിലെവിടെയും മറുകുകൾ ഉള്ളവർ പേരും പ്രശസ്തിയും നേടും. ഇത്തരത്തിൽ മറുകുള്ള വ്യക്തികൾ നേതാവോ മന്ത്രിയോ ആകാനിടയുണ്ട്.

പുറത്തിന്റെ വലതുഭാഗത്തു മറുകുള്ളവർ ആരോഗ്യവാന്മാരും ധൈര്യവാന്മാരുമായിരിക്കും. ഇടതുഭാഗത്തു മറുകുള്ളവർ നയപരമായ രീതിയിലൂടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നവരാണ്.

തുടകൾ

വലതു തുടകളിൽ മറുകുള്ളവർ ധീരന്മാരായിരിക്കും. ഇവർക്ക് വിദേശങ്ങളിൽ പോകാനുള്ള അവസരം ലഭിക്കുന്നതായിരിക്കും. സ്ത്രീകൾ മുഖേന, ഭാര്യയിൽ നിന്നോ, മറ്റു സ്ത്രീകളിൽ നിന്നോ ഇവർക്ക് ധനലാഭത്തിനിടയുണ്ട്. ഇടതു തുടയിൽ മറുകുള്ളവർ കലാപരമായ കഴിവുകളിൽ നിപുണരായിരിക്കും. അലസരും വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമുള്ളവരുമായിരിക്കും ഇവർ.

കാലുകൾ

വലതു കാൽവണ്ണയിൽ മറുകുള്ളവർ എല്ലാ ഉദ്യമങ്ങളിലും വിജയം വരിക്കുന്നവരായിരിക്കും. സ്ത്രീകളിൽ നിന്നും ഇക്കൂട്ടർക്ക് നേട്ടങ്ങളുണ്ടാകാനിടയുണ്ട്. ഇടതു കാൽവണ്ണയിൽ മറുകുള്ളവർ തൊഴിൽ സംബന്ധമായോ ബിസിനസുമായോ ബന്ധപ്പെട്ടു യാത്രകൾ ചെയ്യുന്നവരായിരിക്കും. ഇവർക്ക് ധാരാളം സുഹൃത്തുക്കളുമുണ്ടായിരിക്കും.

വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവ വിശ്വാസികളായിരിക്കും ഇക്കൂട്ടർ. ഇടതു കണങ്കാലിൽ മറുകുള്ളവരും തികഞ്ഞ ഭക്തരായിരിക്കും. വളരെ കുറച്ചു സംസാരിക്കുന്ന ഇക്കൂട്ടർക്ക് ജീവിതത്തിലെ ഏതെങ്കിലുമൊരു സമയത്തു നിയമപരമായ പ്രശ്‍നങ്ങളെ നേരിടേണ്ടി വരാനിടയുണ്ട്.

പാദം

വലതു കാൽപാദത്തിൽ മറുകുള്ളവർക്ക് നല്ല പങ്കാളിയും നല്ല കുടുംബവും ലഭിക്കുന്നതായിരിക്കും. ദൈവഭക്തരായിരിക്കും ഇക്കൂട്ടർ. പങ്കാളിയുമായി വഴക്കിലേർപ്പെടുന്നവരാണ് ഇടതു കാൽപാദത്തിൽ മറുകുള്ളവർ. ഇത്തരക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. മറ്റുള്ളവരോട് കോപത്തോടെ പെരുമാറുന്നവരായിരിക്കും ഇവർ.

കാല്പാദത്തിനടിയിൽ മറുകുള്ളവർ ധാരാളം യാത്ര ചെയ്യുന്നവരായിരിക്കും. നിറയെ ശത്രുക്കളുള്ള ഇവർ തന്നിഷ്ടക്കാരുമായിരിക്കും. കലകളെ പ്രണയിക്കുന്നവരായിരിക്കും ഇക്കൂട്ടർ.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ദുഷ്ടശക്തികളെയും അകറ്റും : പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Spiritual

പേരിൽ ഈ അക്ഷരങ്ങൾ കൂട്ടിച്ചേർക്കൂ, ഭാഗ്യം നിശ്ചയം!

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഇങ്ങനെ ഭജിക്കൂ , സർവ്വതടസങ്ങളും അകലും

Astrology

ഭദ്രകാളീ ചിത്രം വീട്ടിൽ വയ്‌ക്കാമോ?

Astrology

ശയനപ്രദക്ഷിണം സമർപ്പിക്കുന്നതെന്തിന്? ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.