തിരുവനന്തപുരം: ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്വാധീനമുണ്ട്. ജ്യോതിഷത്തില്‍ ആകെ 9 ഗ്രഹങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, നിഴല്‍ ഗ്രഹങ്ങളായ രാഹു-കേതു എന്നിവയാണ് നവഗ്രഹങ്ങളായി കണക്കാക്കുന്നത്. ഈ ഗ്രഹങ്ങള്‍ക്കെല്ലാം ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം, സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. ഈ ഗ്രഹങ്ങളുടെ സംക്രമണത്തെ രാശിമാറ്റം എന്നും വിളിക്കുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി.
ശനി ഒരു രാശിയിൽ ശരാശരി രണ്ടര വർഷം സഞ്ചരിക്കും. അങ്ങനെ പന്ത്രണ്ട് രാശികൾ അടങ്ങുന്ന രാശിചക്രത്തെ ഒരു വട്ടം ഭ്രമണം ചെയ്തു വരാൻ ശനി, ശരാശരി 30 വർഷമെടുക്കുന്നു. (രണ്ടര വർഷം x പന്ത്രണ്ടു രാശികൾ = മുപ്പത് വർഷം). ഇതിൽ ജനിച്ച കൂറിന്റെ അഥവാ ചന്ദ്രരാശിയുടെ (ജന്മരാശി എന്നും പറയും) പന്ത്രണ്ടിൽ സഞ്ചരിക്കുന്ന രണ്ടര വർഷം, തുടർന്ന് ജന്മരാശിയിൽ സഞ്ചരിക്കുന്ന രണ്ടര വർഷം, പിന്നീട് രണ്ടാം രാശിയിൽ സഞ്ചരിക്കുന്ന രണ്ടര വർഷം എന്നിങ്ങനെ തുടർച്ചയായ ഏഴര വർഷങ്ങളെയാണ് ‘ഏഴരശനിക്കാലം’ എന്ന് വിശേഷിപ്പിക്കുന്നത്. (രണ്ടര വർഷം x മൂന്ന് രാശി = ഏഴര വർഷം).
ഏതു രാശിയിൽ ജനിച്ചാലും അഥവാ കൂറ് ഏതായിരുന്നാലും ഒരു വ്യക്തി ഓരോ മുപ്പത് വർഷത്തിനുള്ളിലും ഓരോ ഏഴരശനിക്കാലത്തെ അഭിമുഖീകരിക്കും. മുപ്പത് വയസ്സിനുള്ളിൽ ആദ്യത്തേയും അറുപത് വയസ്സിനുള്ളിൽ രണ്ടാമത്തേയും തൊണ്ണൂറ് വയസ്സിനുള്ളിൽ മൂന്നാമത്തെയും നൂറ്റിയിരുപത് വയസ്സിനുള്ളിൽ നാലാമത്തേയും ഏഴര ശനിക്കാലത്തിലൂടെ ഓരോ മനുഷ്യനും കടന്നു പോകും. ഈ നിയമത്തെ അങ്ങനെയും വ്യാഖ്യാനിക്കാവുന്നതാണ്. ഇതാണ് ഏഴരശനിയെക്കുറിക്കുന്ന ജ്യോതിഷസങ്കല്പം.
ഹനുമാന്‍സേവ
ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ കുറക്കാനായി ദിവസവും ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ്. ഹനുമാന്‍ സ്വാമിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് എല്ലാത്തരം ദോഷഫലങ്ങളില്‍ നിന്നും മോചനം ലഭിക്കും. പതിവായി ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക. ഇതോടൊപ്പം ചൊവ്വാഴ്ച ദിവസം കഴിയുമെങ്കില്‍ രാമായണം വായിക്കുക. ചൊവ്വാഴ്ച ദിവസം ജാസ്മിന്‍ ഓയിലും കുങ്കുമവും ചാലിച്ച് പുരട്ടുക. ഇത് ശനി ദേവന്റെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ ഉപകരിക്കും.
ആല്‍മരത്തിന് ജലസമര്‍പ്പണം
ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക. ജ്യോതിഷപ്രകാരം ശനിയാഴ്ച ദിവസം ശനി ഭഗവാന് കടുകെണ്ണ സമര്‍പ്പിക്കുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശനിദോഷം കുറയ്‌ക്കാന്‍ സാധിക്കും.
ശനി മന്ത്രജപം
ജാതകത്തില്‍ നിന്ന് ശനിദോഷം, ഏഴരശനി, കണ്ടകശനി എന്നിവയുടെ ഫലം കുറയ്‌ക്കാന്‍, ഓം ശന്‍ ശനൈശ്ചരായ നമഃ എന്ന മന്ത്രം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് 108 തവണ ജപിക്കണം. ഇത് ശനിദേവന്റെ പ്രീതി നല്‍കും ഈ വസ്തുക്കള്‍ ദാനം ചെയ്യുക ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന്‍ സംതൃപ്തനാകുന്നു.
















