ന്യൂദൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ അർദ്ധനഗ്ന പ്രതിഷേധം ഗൗരവ വിഷയമാകുന്നു. ലോകത്തിനുമുന്നിൽ രാജ്യം അപകീർത്തിപ്പെട്ട നഗ്ന പ്രതിഷേധം രാഹുൽ ഗാന്ധിയുടെ അറിവും സമ്മതവും നേടിയശേഷമാണെന്ന് വ്യക്തമാകുന്നു. നഗ്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരൻ രാഹുലിന്റെ ‘കൂട്ടുകാര’നാണ്. പാർട്ടി പ്രവർത്തകനും നേതാവുമെന്നതിനപ്പുറം രാഹുലിൽ സ്വാതന്ത്ര്യമുള്ളയാളാണെന്ന തെളിയുന്നു.
രാഹുലും മുഖ്യ സംഘാടകൻ നരിസിംഹ യാദവുമൊന്നിച്ചുള്ള ചിത്രം പുറത്തുവന്നു. രാഹുലിന്റെ ‘ഭാരത് ജോഡോ’ യാത്രയുടെ സംഘാടനത്തിൽ യാദവ് പ്രമുഖനായിവരുന്നു.
യൂത്ത് കോൺഗ്രസുകാർ എ ഐ ഉച്ചകോടി വേദിയിൽ മേൽവസ്ത്രമൂരി പ്രതിഷേധിക്കുകയായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്തതായി കോൺഗ്രസ് അവകാശപ്പെടുന്ന നിർദ്ദിഷ്ട ഭാരത-യുഎസ് വ്യാപാര കരാറിനെതിരെയായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ഒരു പഴയ ചിത്രം പുറത്തുവന്നതാണ് പാർട്ടിയെ കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്, അതിൽ പ്രതിപക്ഷ നേതാവ് നഗ്നപ്രതിഷേധത്തിൽ പ്രതിയായ നരസിംഹ യാദവിനോടൊപ്പം ആഹ്ലാദ ഭരിതനായി കാണപ്പെടുന്നു.
എഐ ഉച്ചകോടിയിലെ ഇന്നത്തെ നഗ്‌ന പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായ നരസിംഹ യാദവ് രാഹുൽ ഗാന്ധിയുമൊത്തുള്ള ചിത്രങ്ങളുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിശദീകരിച്ചു. രാഷ്‌ട്രീയ വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ലോകത്തിന് മുന്നിൽ ഭാരതത്തെ നാണം കെടുത്തുന്നത് പക്ഷേ ചെറിയ കുറ്റമല്ല,” അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധി നരസിംഹ യാദവിനൊപ്പം നിൽക്കുന്ന ഒരു പഴയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഷർട്ട് ധരിക്കാതെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള വിവാദം കൂടുതൽ ശക്തമായി.
പോലീസ് കസ്റ്റഡിയിലായ ആളുകളിൽ ഒരാൾ കൃഷ്ണ ഹരി എന്നയാളാണ്. ഇയാൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാണ്, ബീഹാർ നിവാസിയാണ്. മറ്റൊരാൾ കുന്ദൻ യാദവ്, ബീഹാറിൽ നിന്നുതന്നെ. ഇനിയൊരാൾ അജയ് കുമാറും മറ്റൊരാൾ നരസിംഹ യാദവുമാണ്. അയാൾ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ കോർഡിനേറ്റർ ആണ്, ഇയാളാണ് രാഹുലുമായി ചിത്രത്തിലുള്ളത്.
















