തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂരില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍.താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് കുടുങ്ങിയത്.
ഇയാള്‍ക്കെതിരെ മൂന്ന് യുവതികള്‍ പരാതി നല്‍കി.ആകെ പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പരാതികള്‍ വരുന്നതായി തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് പറഞ്ഞു.
യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതികളില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.
















