കൊല്ലം: അഖില്‍ മാരാര്‍ ഉള്‍പ്പെടെ സിപിഎം ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2014 ല്‍ കൊട്ടാരക്കര പൊലീസെടുത്ത കേസിലാണ് നടപടി. അഖില്‍ മാരാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നപ്പോഴുള്ള കേസാണിത്. ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്‌മദാസ് അജോ എന്നിവരായിരുന്നു മറ്റു പ്രതികള്‍.
കുറ്റം ചെയ്‌തെന്ന് പൂര്‍ണമായും തെളിയിക്കുന്നതിലും തെളിവുകള്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി.
ചലച്ചിത്ര സംവിധായകനായ അഖില്‍ മാരാര്‍ അടുത്തിടെ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്‌റി ട്വന്‌റി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു.
















