തൃശ്ശൂര്‍: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നല്‍കാന്‍ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പിടിയിലായി. തടിക്കാട് വില്ലേജ് ഓഫീസിലെ എന്‍ പി വിനോദിനെയാണ് വിജിലന്‍സ് കുടുക്കിയത്.
പുന്നയൂര്‍ക്കുളം സ്വദേശിക്ക് നികുതി അടയ്‌ക്കാനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കി നല്‍കാന്‍ 5 ലക്ഷം രൂപയാണ് വിനോദ് ആവശ്യപ്പെട്ടത്. 5 ലക്ഷം കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് ലക്ഷം നല്‍കണമെന്നായി. അതും ഇല്ലെന്ന് പറഞ്ഞപ്പോള്‍ രണ്ടര ലക്ഷത്തിന് സമ്മതിക്കുകയായിരുന്നു. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിന് പുറകിലേക്ക് ഇടാനാണ് വിനോദ് നിര്‍ദേശിച്ചത്. സംഭാഷണത്തിന്‌റെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് അതടക്കമാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലിക്കാരനെ പിടികൂടിയത്.
















