Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പൊട്ടിക്കരയുന്ന അമ്മ, കാൻസർ സ്ഥിരീകരിച്ച് പേപ്പറുകളുമായി ഞാൻ; നാ​ഗാർജുനയുടെ മനസ്: മംമ്ത പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 06:24 pm IST
in Entertainment

ആദ്യ വട്ടം കാൻസർ ബാധിച്ച നാളിൽ നടൻ നാ​ഗർജുന നൽകിയ സ്നേഹം ഓർത്തെ‌ടുത്ത് നടി മംമ്ത മോഹൻദാസ്. അന്ന് തനിക്ക് നാ​ഗാർജുനയോട് നന്ദി പറയാൻ പറ്റിയില്ലെന്നും എന്നാൽ അദ്ദേഹം ചെയ്തത് വലിയ കാര്യമാണെന്നും മംമ്ത പറയുന്നു. എനിക്ക് കാൻസർ സ്ഥിരീകരിച്ച ദിവസം. കയ്യിൽ പേപ്പറുകളുമായി ഞാനിരിക്കുകയാണ്. അമ്മയെ അച്ഛൻ ആശ്വസിപ്പിക്കുന്നു. അമ്മ പൊട്ടിക്കരയുകയായിരുന്നു. ചെന്നെെയിലെ ഹോട്ടൽ റൂമിലായിരുന്നു ഞങ്ങൾ. അപ്പോൾ എനിക്ക് നാ​ഗ് സാറുടെ കോൾ വന്നു.

നാ​ഗ് സാറും ഞാനും അതിന് മുമ്പ് കിം​ഗ് എന്ന സിനിമ ചെയ്തിരുന്നു. തൃഷയും ഞാനുമായിരുന്നു നായികമാർ. ഷൂട്ടിന്റെ അവസാന ദിവസം എന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ഈ ക്യാരക്ടറെന്ന് ഞാൻ നാ​ഗ് സാറിനോട് പറഞ്ഞു. വിഷമിക്കേണ്ട, നമുക്കൊരു പരിഹാരം കാണാം, എന്തായാലും പറഞ്ഞത് നന്നായെന്ന് നാ​ഗ് സർ മറുപടി നൽകിയതാണ്.

എനിക്ക് ക്യാൻസർ സ്ഥിരീകരിച്ച ദിവസം നാ​ഗ് സർ എന്നെ വിളിച്ചു. മംമ്ത, ഒരു കഥയുണ്ട്, നിങ്ങൾക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. നാ​ഗ് സർ, എനിക്ക് ഈ സിനിമയോ ഇനി ഏതെങ്കിലും സിനിമയോ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. മംമ്ത, അന്ന് നമ്മൾ സംസാരിച്ചതോർമ്മയില്ലേ അത് കൊണ്ടാണ് വിളിക്കുന്നത്, നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല, ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ചോദിക്കാം. ആദ്യം ബാല്യകാലത്തെ സീനുകളാണ് എടുക്കുന്നതെന്ന് പറഞ്ഞു. ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് നിനക്ക് ഷൂട്ടിന് ജോയിൻ ചെയ്യാനായേക്കും എന്ന് നാ​ഗ് സർ പറഞ്ഞു. അതെനിക്ക് ചെറിയ പ്രതീക്ഷ നൽകി.

എനിക്ക് ആറ് മാസം ചികിത്സയുണ്ടായിരുന്നു. അതിനുള്ളിൽ 12 കീമോ ചെയ്യണം. ഇതെല്ലാം എനിക്ക് പുതിയതാണ്. എങ്ങനെയാണ് കീമോ കഴിഞ്ഞ് എന്നെ കാണാനുണ്ടാകുക എന്നറിയില്ല. അവർ സിനിമയുടെ ഷൂട്ട് എനിക്ക് പറ്റിയ ഷെഡ്യൂളിലാണ് പ്ലാൻ ചെയ്തത്. എന്റെ അവസാന കീമോയ്‌ക്ക് മുമ്പ് എവിടെയാണ് നമ്മുടെ വിദേശത്തെ സോങ് ഷൂട്ട് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഷൂട്ടിം​ഗ് തീരാറായിരുന്നു. ഞാൻ പല സ്ഥലങ്ങളും പറഞ്ഞു. ​ഗ്രീസ് ആയിരുന്നു ഞാൻ പറഞ്ഞ സ്ഥലങ്ങളിലൊന്ന്. കുറച്ച് സമയം ചിന്തിച്ച്, ശരി, ​ഗ്രീസിൽ പോകാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. അമ്മയോട് കാരവാനിൽ പോയി ഞാൻ ഇക്കാര്യം പറഞ്ഞു. അങ്ങനെ ഞാനും അമ്മയും നാ​ഗ് സാറും അമല മാഡവും ​ഗ്രീസിൽ പോയി സോങ് ഷൂട്ട് ചെയ്തു. എന്റെ വേദനയെ എത്രമാത്രം ഈ സംഭവം ഇല്ലാതാക്കിയെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല. അന്ന് 24-25 വയസേയുള്ളൂ. നന്ദി പറയണമെങ്കിലും ചെയ്തില്ല. കാൻസർ ചികിത്സ കഴിഞ്ഞ് എല്ലാവരോടും നന്ദി പറയാമെന്ന് കരുതിയെന്നും മംമ്ത ഓർക്കുന്നു.

 

Tags: Mamtha Mohandasagainst cancerLatest newsactor Nagarjuna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.