തിരുവനന്തപുരം: സമരം ചെയ്യുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ് .സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ‘ഡയസ്‌നോണ്‍’ പ്രഖ്യാപിച്ചു.
സമര ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. കൂടാതെ, ഈ കാലയളവ് സര്‍വീസിലെ ഒരു ഇടവേളയായി കണക്കാക്കും.
ശമ്പള പരിഷ്‌കരണത്തിലെ കുടിശിക അനുവദിക്കുക, എന്‍ട്രി കേഡറിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക, പുതിയ തസ്തികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.ഒപി ബഹിഷ്‌കരണം, അക്കാദമിക് ജോലികളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ തുടങ്ങിയ സമരമുറകള്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.രോഗികള്‍ക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നത്.
















