ന്യൂഡൽഹി ; തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള കഴിവ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്) ഡോ. ബിനയ് കുമാർ ദാസ് .
റാഞ്ചിയിലെ സർള ബിർള സർവകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിനയ് കുമാർ ദാസ് . ഡിആർഡിഒയുടെ വൈദഗ്ധ്യത്തിന്റെ തെളിവായി ഓപ്പറേഷൻ സിന്ദൂറിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധത്തിനായി തദ്ദേശീയ സംവിധാനങ്ങളെ ആശ്രയിക്കാൻ കഴിയുന്ന തിരഞ്ഞെടുത്ത ഒരു കൂട്ടം രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെട്ടതായി ഈ ഓപ്പറേഷൻ തെളിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
“ ഓപ്പറേഷനിൽ വിന്യസിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനവും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും ഇന്ത്യയുടെ തദേശീയമായ കഴിവിന്റെ തെളിവാണ് . പൂർണ്ണമായും ഇന്ത്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ആയുധങ്ങൾ സൈന്യത്തിന്റെയും പൊതുജനങ്ങളുടെയും വിശ്വാസം നേടിയിട്ടുണ്ട്.
ആഗോള സമാധാനം നിലനിർത്തുന്നതിന് ശക്തമായ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ആവശ്യകത ഉണ്ട് . ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്ന ഒരു രാഷ്‌ട്രമാണ്, ആഗോളതലത്തിൽ സമാധാനം സംരക്ഷിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്‌ക്കണം.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഡി ആർ ഡി ഒയുടെ തുടക്കം ചെറിയ രീതിയിലായിരുന്നു. ആ സമയത്ത്, അത്തരം സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യയ്‌ക്ക് പൂർണ്ണ വൈദഗ്‌ദ്ധ്യം ഇല്ലായിരുന്നു, വിജയം കൈവരിക്കുന്നതിന് മുമ്പ് ഏകദേശം 100 ഓളം പരാജയപ്പെട്ട പരീക്ഷണങ്ങൾ ഉണ്ടായി.
ഇന്ന്, ഇന്ത്യ ഒരു ആഗോള മിസൈൽ ശക്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, നിരന്തരമായ നവീകരണത്തിന്റെ ഫലമായാണ് ഇന്ന് ഈ പരിവർത്തനമുണ്ടായത്. “ എന്നും ബിനയ് കുമാർ ദാസ് പറഞ്ഞു.
















