ന്യൂഡൽഹി : കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾക്കായി ഖജനാവിന് 762 കോടി രൂപ ചെലവായതായി കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. യാത്രകളിലെ ആതിഥേയത്വചെലവുകളുടെ ഭൂരിഭാഗവും ആതിഥേയരാജ്യം വഹിക്കുന്നെന്നും സുരക്ഷാക്രമീകരണങ്ങൾ, ഔദ്യോഗികപ്രതിനിധികൾ, മാധ്യമസംഘം, മറ്റ് ലോജിസ്റ്റിക്സ് എന്നിവയ്ക്കാണ് സർക്കാർ കൂടുതലും ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ഈ റിപ്പോർട്ടിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്ടർ. ടി പി സെൻ കുമാർ . വിദേശയാത്രയുടെ ചിലവ് മാത്രം പറയുന്ന മാതൃഭൂമി എന്തുകൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങൾ മറച്ചു പിടിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം .
‘ പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് 762 കോടി ചിലവായെന്നാണ് മാതൃഭൂമിയുടെ വിഷമം , മാതൃഭൂമി വിഷമിക്കേണ്ട കുഞ്ഞുകുട്ടി പരാധീനതകളുമായി നാട് കാണാൻ പോയതല്ല ഒറ്റയ്ക്കാണ് പോയത് . മാധ്യമപ്രവർത്തകരെ കൂടെ കൊണ്ടുപോയില്ലെന്ന് നിങ്ങൾക്ക് വിഷമം കാണും.അങ്ങനെ കുറെ പേർക്ക് നാട് കാണാൻ അവസരമുണ്ടായിരുന്നു. കാര്യമൊന്നും നടന്നില്ലെങ്കിലും .
പക്ഷെ ഇപ്പോ പോയ ഓരോ യാത്രകൾക്കും അതിന്റെ ഫലങ്ങളുണ്ട്. ഏകദേശം 750 ബില്യൺ ഡോളറിൽ അധികമാണ് ഇന്ത്യയിൽ വന്ന വിദേശനിക്ഷേപം . പിന്നെ ഡിഫൻസ് ഡീൽ എത്രണ്ണം ഒപ്പ് വച്ചു. ഫ്രീ ട്രേഡ് എഗ്രിമെന്റ് 9 എണ്ണം ഒപ്പ് വച്ചു. അന്തർദേശീയ കാര്യങ്ങളിൽ ഇന്ത്യയ്ക്ക് ഉണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണ്.
ഈ യാത്രകളൊക്കെയാണ് ഇന്ത്യയെ ഇന്ന് ലോകശക്തിയായി, അമേരിക്ക 50 ശതമാനം നികുതി ചുമത്തിയിട്ട് പോലും കുലുക്കാൻ കഴിയാത്ത ലോകശക്തിയായി മാറ്റിയത് . മാത്രമല്ല പ്രധാനമന്ത്രിയ്ക്ക് ഒരു പൈസ പോലും മെഡിക്കൽ എക്സ്പൻസായി വന്നിട്ടില്ല . മൗദൂദി പത്രമായി മാറിക്കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഇതിലൊക്കെ വിഷമം കാണും. എങ്കിലും പ്രധാനമന്ത്രിയുടെ മെഡിക്കൽ എക്സ്പൻസുമടക്കം നിങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ് “ എന്നും സെൻ കുമാർ പറഞ്ഞു













