തിരുവനന്തപുരം: ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. മൂന്നു ദിവസമായി തുടരുന്ന സമരം പിന്‍വലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആവശ്യം കെജിഎംസിടിഎ തള്ളി. അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരത്തിനൊപ്പം നാളെ മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്‌ക്കും. നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും നടത്തുന്നുണ്ട്. ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവ മുടക്കില്ലെന്ന് സംഘടന അറിയിച്ചു.
















