എറണാകുളം : റൂറൽ ജില്ല സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും, കായിക യുവജനകാര്യ വകുപ്പിന്റെയും നേതൃത്വത്തിൽ പെൺകുട്ടികൾക്കും വനിതകൾക്കുമായി സ്വയം രക്ഷയും, ശാക്തീകരണവും നൽകുന്നത് സംബന്ധിച്ച് പരിശീലന പരിപാടി നടത്തി. ബുധനാഴ്ച രാവിലെ ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന പരിപാടി എറണാകുളം റൂറൽ അഡീഷണൽ എസ്.പിയുടെ ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് ഉദ്ഘാടനം ചെയ്തു.
കായിക യുവജനകാര്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എസ്. ബൈജു അധ്യക്ഷത വഹിച്ചു, എസ് പി സി പദ്ധതിയുടെ എറണാകുളം റൂറൽ ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ പി.എസ്.എം അഷ്റഫ് ആശംസ പ്രസംഗം നടത്തി.
ജില്ലയിലെ എസ് പി സി പദ്ധതിയിലെ ഡ്രിൽ ഇൻസ്ട്രെക്ടർമാർ, സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുന്ന വനിതാ ഉദ്യോഗസ്ഥർ എന്നിവർക്ക് ബോക്സിംഗ്, കരാട്ടെ, കളരിപ്പയറ്റ്, തായ്‌ക്വാണ്ടോ എന്നിവയിൽ വിദഗ്ദർ പരിശീലന ക്ലാസ്സുകൾ നൽകി. പരിശീലനം പൂർത്തിയാക്കിവരാണ് പെൺകുട്ടികൾക്കും, വനിതകൾക്കും ക്ലാസുകൾ നൽകുന്നത്.
















