ഗുവാഹതി: അസമിലെ പരിചയസമ്പന്നരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്‌ക്കുന്നതോടെ രാഹുല്‍ ഗാന്ധിയുടെ കേന്ദ്രനേതൃത്വത്തിനും സൗരവ് ഗൊഗോയുടെ സംസ്ഥാന നേതൃത്വത്തിനും വന്‍തിരിച്ചടി അസമില്‍ നേരിടുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് തവണ അസമില്‍ എംഎല്‍എ ആയിരുന്ന നേതാവ് അബ്ദുള്‍ റഷീദ് മണ്ഡലും കോണ്ഗ്രസില് നിന്നും രാജിവെച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപന്‍ ബോറയും രാജിവെച്ചിരുന്നു. ഇദ്ദേഹം ഫെബ്രുവരി 22ന് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസിന് രണ്ടാമത്തെ പ്രഹരം ഏല്‍ക്കുന്നത്.
അബ്ദുള്‍ റഷീദ് മണ്ഡല്‍ പ്രാദേശിക പാര്‍ട്ടിയായ റായ് ജോള്‍ ദളിലേക്ക് മാറുമെന്നറിയുന്നു. എന്തായാലും സീനിയര്‍ നേതാക്കളുടെ രാജി അസമിലെ കോണ്‍ഗ്രസ് നേതാവ് സൗരവ് ഗൊഗോയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തരുണ്‍ ഗൊഗോയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ പാകിസ്ഥാന്‍ ചാരവനിതയാണെന്ന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആരോപിച്ചിരുന്നു. പൊതുവേ സൗരവ്ഗൊഗോയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെയും കഠിനമായ വിമര്‍ശനം അസം കോണ്‍ഗ്രസില്‍ ഉയരുകയാണ്.
















