Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ കുട്ടികളുടെ ശാപമാണോ ഭഗവാനുമായി പിണക്കത്തിലായിരുന്നു, ക്ഷേത്രത്തിൽ കയറി ഒരുപാട് കരഞ്ഞു!ചിത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 09:02 am IST
in Entertainment

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ മകളെ കണ്ട് കൊതിതീരും മുമ്പ് കെ.എസ് ചിത്രയ്‌ക്ക് പിരിയേണ്ടി വന്നു. മകൾ നന്ദനയുടെ ഓർമ ദിനത്തിൽ ഗായിക പങ്കുവെക്കാറുള്ള കണ്ണീർ കുറിപ്പുകൾ എല്ലാവരുടേയും കണ്ണുകളെ ഈറനണിയിക്കാറുണ്ട്. 2002ലാണ് കെ.എസ് ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. അന്ന് മുതൽ മകളായിരുന്നു ഇരുവരുടേയും ലോകം. എന്നാൽ ഒരുപാട് നാൾ ആ സന്തോഷം നീണ്ടുനിന്നില്ല. 2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരിച്ചു.

പിന്നീട് ഏറ്റവും പ്രിയപ്പെട്ട സംഗീതം അടക്കം ഉപേക്ഷിച്ച് ചിത്ര വീടിനുള്ളിൽ തന്നെ ഒതുങ്ങികൂടി. പ്രിയപ്പെട്ടവരുടെ പ്രോത്സാഹനമാണ് സംഗീതലോകത്തേക്ക് തിരിച്ച് വരാൻ തന്നെ സഹായിച്ചതെന്ന് പറയുകയാണിപ്പോൾ ഗായിക. മകളുടെ ‌വേർപാടിനുശേഷം ഗുരുവായൂർ അമ്പലത്തിൽ പോകുന്നത് പോലും നിർത്തിയിരുന്നുവെന്ന് അഭിമുഖത്തിൽ ചിത്ര പറഞ്ഞു.

മകളുടെ മരണശേഷം ഞാൻ പാട്ടിലേക്ക് തിരിച്ച് വന്നത് ഏറെനാൾ കഴിഞ്ഞാണ്. എന്നെ പാട്ടിന്റെ ലോകത്തേക്ക് തിരിച്ച് കൊണ്ടുവരാനായി ഏറ്റവും കൂടുതൽ വർക്ക് ചെയ്തത് രഞ്ജിനിയും വിജയ് ടിവിയിലെ ചില ആളുകളുമാണ്. ഞാൻ വന്നാലെ ഷൂട്ട് തുടങ്ങുവെന്ന് തീരുമാനത്തിലായിരുന്നു അവർ.

ഏഷ്യാനെറ്റിൽ നിന്ന് രഞ്ജിനിയെ എല്ലാ മാസവും അയക്കുമായിരുന്നു എന്നെ കൺവിൻസ് ചെയ്ത് തിരിച്ച് കൊണ്ടുവരാൻ വേണ്ടി. അപ്പോഴൊന്നും ഞാൻ അതിന് തയ്യാറായിരുന്നില്ല. ആ സമയത്താണ് ലതാജിയുടെ പേരിലുള്ള ഒരു അവാർഡിന് എന്നെ സെലക്ട് ചെയ്തത്. ഹൈദരാബാദിൽ ആയിരു‌ന്നു ചടങ്ങ്. ഞാൻ തന്നെ പോയി വാങ്ങണമായിരുന്നു. അന്ന് ഞാൻ പുറത്ത് പോകാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല. ചടങ്ങിന് പോയിയെങ്കിലും പാട്ടൊന്നും പാടിയിരുന്നില്ല.

പിന്നീട് കുറേനാളുകൾക്കുശേഷം ഇളയരാജ സാറിന്റെ കോൺസേർട്ടിൽ ഭാഗമായപ്പോഴാണ് വീണ്ടും പാടി തുടങ്ങിയത്. എനിക്ക് കൗൺസിലിങ് തരാൻ ഒരുപാട് പേർ വന്നു. വെൽവിഷേർസ് ആയവരും എനിക്ക് പരിചയമില്ലാത്തവരും രവീന്ദ്രൻ മാഷിന്റെ ശോഭ ചേച്ചി വരുമായിരുന്നു. പലരുടേയും കഥകൾ പറഞ്ഞ് തരുമായിരുന്നു. വീട്ടിൽ നിന്നും എല്ലാവരും പറഞ്ഞത് കൊണ്ടും രാജാ സാർ നിർബന്ധിച്ചതുകൊണ്ടുമാണ് അദ്ദേഹത്തിന്റ കോൺസേർട്ടിൽ ‍പാടിയത്.

മൂടികെട്ടി അകത്ത് ഇരിക്കുന്നതിലൂടെ കൂടെയുള്ളവരുടെ ജീവിതം ദുരിതപൂർണമാകും എന്നല്ലാതെ ഒരു ഉപകാരവും ഇല്ല. നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുകയുമില്ല. അങ്ങനെ എല്ലാവരും പറഞ്ഞപ്പോൾ ഞാനും ആലോചിച്ചു. എന്നെ ആശ്രയിച്ച് ഒരുപാട് പേർ ജീവിക്കുന്നുണ്ട്. ഞാൻ തളർന്ന് പോയാൽ അവരുടെ ജീവിതവും പോകുമല്ലോ.

നമ്മൾ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ട് വെച്ചിട്ടുണ്ടാകും അതെല്ലാം മാറി മറിയാൻ ഒരു നിമിഷം മതി. ദൈവത്തിന്റെ തീരുമാനമാണ് ഫൈനൽ. അതേ നടക്കുകയുള്ളു. അതുകൊണ്ട് തന്നെ വരുന്നിടത്ത് വെച്ച് കാണാമെന്ന ചിന്തയാണിപ്പോൾ. പ്ലാനുകളോടെ ഓരോന്ന് കരുതി വെയ്‌ക്കുന്നതിൽ ഒരു കാര്യവുമില്ല. ജീവിതം വളരെ കുറച്ചേയുള്ളു. അത് മര്യാദയ്‌ക്ക് ജീവിച്ച് തീർക്കുക എന്നത് മാത്രം. എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്. ആരെയെങ്കിലും ഞാൻ ദ്രോഹിച്ചോ?,

റിയാലിറ്റി ഷോയിലെ കുട്ടികളുടെ അടുത്ത് പറഞ്ഞതിൽ എന്തെങ്കിലും കാര്യം അവരെ വേദനിപ്പിച്ചിട്ടുണ്ടാകുമോ? അവരുടെ ശാപമായിരിക്കുമോ അങ്ങനെ പല ചിന്തകളും ആ സമയത്ത് വന്നു. ചിന്ത കാട് കയറി പോകുമായിരുന്നു. നമുക്ക് ഒരു അനുഭവം വന്ന് കഴിയുമ്പോൾ വിളക്ക് കൊളുത്തി നാമം ജപിച്ചിട്ടും എനിക്ക് എന്താ ഇങ്ങനെ എന്ന് ചിന്തിക്കും. പക്ഷെ പിന്നീട് ഞാൻ മനസിലാക്കി. നമുക്കായി എഴുതി വെച്ചിട്ടുള്ളത് നടക്കുമെന്ന്. ഏത് ഭഗവാനെ വിളിച്ചാലും പരീക്ഷണങ്ങൾ ഉണ്ടാകും. അതിനെ മറികടക്കാനുള്ള ശക്തിയാണ് ദൈവം തരുന്നത്.

അമ്പലത്തിൽ പോകണമെന്ന തോന്നൽ പോലും പോയിരുന്നു. മനസിൽ ഗുരുവായൂരപ്പനോട് ഒരു പിണക്കം പോലെയായിരുന്നു. പക്ഷെ പിന്നീ‍ട് ത‍ൃശ്ശൂരിൽ ഒരു പ്രോഗ്രാമിന് പോയപ്പോൾ എനിക്ക് റൂം കിട്ടിയത് ഗുരുവായൂർ അമ്പലത്തിന് മുന്നിലായിരുന്നു. ഭഗവാൻ എന്നെ തിരിച്ച് വിളിച്ചതായിട്ടാണ് എനിക്ക് അന്ന് ഫീൽ ചെയ്തത്. അന്ന് ഞാൻ അമ്പലത്തിൽ കയറി. ഒരുപാട് നേരം കരഞ്ഞിട്ട് തിരിച്ച് വന്നു. എനിക്ക് ഒന്നും പറയാനോ ചോദിക്കാനോ ഉണ്ടായിരുന്നില്ല. അതിനുശേഷം ഭഗവാനോട് കൂടുതൽ അടുത്തു. ഒരു ഏകാദശി പോലും മുടക്കാറില്ല ചിത്ര പറഞ്ഞു.

Tags: K.S ChithraMalayalam MovieMalayalam Singer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.