കോട്ടയം: കൊല്ലാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കോയമ്പത്തൂരില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്‌ക്കല്‍ ജിമ്മി മാത്യുവിന്റെ മകള്‍ മയഘ ജിമ്മി (19)ആണ് മരിച്ചത്.
കോയമ്പത്തൂരില്‍ പഠിക്കുന്ന മയഘ കോളേജിലേയ്‌ക്കു പോകുമ്പോള്‍ വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സഹപാഠികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡന്റാണ് പിതാവ് ജിമ്മി മാത്യു.
















