പാലക്കാട്: വനവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നു പരാതി. മര്‍ദ്ദനത്തിനിരയാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഏഴാം തീയയിയാണ് മലമ്പുഴ ചെറാട് എലിതരം മലയോര പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ പണി ചെയ്യുന്നതിനിടെയാണ് വനവാസി യുവാവായ രാധയെ കാടിനെ തീവെച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്ന് പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടതായും പറയുന്നു.
തുടര്‍ന്ന് അവശനിലയില്‍ കിടക്കുന്നത് കണ്ട് അയല്‍വാസിയാണ് ജില്ലാശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യ മന്ത്രി, പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് പൗരവകാശപ്രവര്‍ത്തകരായ വിളയോടി വേണുഗോപാല്‍, ഗോപാലന്‍ മലമ്പുഴ, എം.സി. മാധവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















