ന്യൂദല്‍ഹി: ഇന്ത്യയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് നിഷികാന്ത് ദുബെ എംപി.
“രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ്കമ്മീഷനെ ചോദ്യം ചെയ്യുന്നു, ഇവിടുത്തെ ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നു, ബ്യൂറോക്രസിയെ ചോദ്യം ചെയ്യുന്നു….ലോകം മുഴുവന്‍ ചുറ്റിയടിക്കുന്നു. രാഹുല്‍ വിയറ്റ്നാമില്‍ പോകുന്നു, കമ്പോഡിയയില്‍ പോകുന്നു, ബഹ്റൈനില്‍ പോകുന്നു… യുഎസില്‍ പോയി രാഹുല്‍ ഗാന്ധി യുഎസ് എയ്ഡ്, ഫോര്‍ഡ് ഫൗണ്ടേഷന്‍, സോറോസ് ഫൗണ്ടേഷന്‍ എന്നിവരെ കാണുന്നു. യുഎസില്‍ ഇരിയ്‌ക്കുന്ന കോണ്‍ഗ്രസിന്റെ സാം പിത്രോദയുടെ കയ്യില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ വാങ്ങുന്നു. എന്നിട്ട് ഇന്ത്യയില്‍ വന്ന് അജണ്ട സെറ്റ് ചെയ്യുന്നു..വന്ന് അഗ്നിവീര്‍ പോലുള്ള മികച്ച പദ്ധതികളെ കുറ്റപ്പെടുത്തുന്നു. ഇതിനേക്കാള്‍ വലിയ അരാജകത്വം വേറെ എന്തുണ്ട്? ഇതെല്ലാം ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?”- നിഷികാന്ത് ദുബെ എംപി ചോദിക്കുന്നു.
“ട്രംപ് പോലും മോദിയെ പല തവണ സുഹൃത്ത് എന്ന് വിളിക്കുന്നു. ലോകത്തെ ജി20, ജി7…എന്നിങ്ങനെ ഏത് സമിതിയെ എടുത്താലും അവിടെ മോദിയ്‌ക്ക് അംഗീകാരമുണ്ട്. എന്നിട്ടും ഇവിടെ രാഹുല്‍ നരേന്ദര്‍ സറണ്ടര്‍, നരേന്ദര്‍ സറണ്ടര്‍ എന്ന് വിളിച്ചുകൂവുന്നു. അതുപോലെ ബ്യൂറോക്രാറ്റുകളെ ജാതി ചോദിക്കുന്നു. പല രീതിയില്‍ വിഘടനമുണ്ടാക്കാനുള്ള വഴികള്‍ നോക്കുകയാണ്. ഈ രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?”- നിഷികാന്ത് ദുബെ പറഞ്ഞു.
















