തിരുവനന്തപുരം: നഗരത്തില്‍ വന്‍ ലഹരി വേട്ട. യുവാവ് 300 കിലോഗ്രാമിലേറെ കഞ്ചാവുമായി പിടിയില്‍.
പാപ്പനംകോട് വച്ച് കരകുളം സ്വദേശി അഫ്‌സല്‍ ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നോവ കാറില്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.
തലസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പൊലീസ് പറയുന്നു.പിടിയിലായ അഫ്‌സല്‍ നേരത്തെയും സമാന കേസുകളില്‍ പ്രതിയായിരുന്നു എന്നാണ് അറിയുന്നത്. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാള്‍ക്ക് കൈമാറാന്‍ കാത്തുനില്‍ക്കവെയാണ് പ്രതി പിടിയിലായത്.
















