തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ രജിസ്ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കണം. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാക്കണം.
ഭക്ഷ്യസംരംഭകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19ന് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംരംഭകര്‍ നിര്‍ബന്ധമായും ഈ ക്ലാസില്‍ പങ്കെടുക്കണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ക്ലാസില്‍ പങ്കെടുക്കുന്ന ഭക്ഷ്യസംരഭകന്റെ പേര്, ഫോണ്‍ നമ്പര്‍, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍, എന്നിവ നല്‍കി മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം.
















