Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ മോദിയ്‌ക്ക് ടിക്കറ്റെടുത്തവരേ നിങ്ങള്‍ ഇരുട്ടില്‍ തള്ളിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതാ 18,662 കോടിയില്‍ റോഡ്-റെയില്‍ തുരങ്കം…

മോദിയ്‌ക്ക് മണിപ്പൂരില്‍ പോകാന്‍ വിമാനടിക്കറ്റ് എടുക്കുകയാണല്ലോ കോണ്‍ഗ്രസ്. മണിപ്പൂരില്‍ ആരാണ് വിഷം പരത്തുന്നതെന്ന് മോദിയ്‌ക്ക് കൃത്യമായി അറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 10:11 pm IST
in India

ന്യൂദല്‍ഹി: മോദിയ്‌ക്ക് മണിപ്പൂരില്‍ പോകാന്‍ വിമാനടിക്കറ്റ് എടുക്കുകയാണല്ലോ കോണ്‍ഗ്രസ്. മണിപ്പൂരില്‍ ആരാണ് വിഷം പരത്തുന്നതെന്ന് മോദിയ്‌ക്ക് കൃത്യമായി അറിയാം. അത് പരിഹരിച്ചുകഴിഞ്ഞാല്‍ മോദി അവിടെ എത്തും. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ജയിച്ചു കയറിയ ബിഎന്‍പി സ്ഥാനാര്‍ത്ഥിയായ
ലുത്ഫുസ്സമാന്‍ ബാബര്‍ അസമിനെ അറിയാമോ?

പണ്ട് ബംഗ്ലാദേശിലെ കേന്ദ്രമന്ത്രിയായിരുന്നു. എന്തായിരുന്നു ഇദ്ദേഹത്തിന്റെ പല പണികളില്‍ ഒന്ന് എന്നറിയാമോ? വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയ്‌ക്ക് ആയുധങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചുനല്‍കല്‍. . പക്ഷെ 2004ല്‍ ചിറ്റഗോംഗില്‍ വെച്ച് ലോറിക്കണക്കിന് ആയുധം പിടിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതുപോലെ അയല്‍ രാജ്യങ്ങളിലെ ശക്തരായ പലരും മണിപ്പൂരിലേക്ക് ആയുധങ്ങള്‍ അയക്കുന്നു, അക്രമം വിതയ്‌ക്കാന്‍ ശേഷിയുള്ളവരെ അയയ്‌ക്കുന്നു. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന് അറിയാം. മാത്രമല്ല അതിന് മണിപ്പൂരിനകത്ത് നിന്നും പിന്തുണ നല്‍കുന്നത് ഏത് ശൃംഖലയാണെന്നും മോദി സര്‍ക്കാരിനറിയാം. അത് ഒരു ദിവസം കൊണ്ട് പൊളിച്ചടക്കാവുന്നതല്ല. അത് പൊളിച്ചടുക്കിയ ശേഷം മോദിജി അവിടേക്ക് എത്തും. അതുവരെ ഇക്കാര്യത്തില്‍ മൗനം.

ഇനി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ‍ വലിയ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിട്ട 60 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഈ ഏഴ് സംസ്ഥാനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ടിട്ടേയുള്ളൂ. പക്ഷെ അവിടെ വികസനത്തിന്റെ വെളിച്ചമെത്തിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിന് വേഗത കൂട്ടാൻ ലക്ഷ്യമിട്ട് ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ റോഡ്-റെയിൽ തുരങ്കം നിര്‍മ്മിക്കാന്‍ പോവുകയാണ് മോദി സര്‍ക്കാര്‍. ഇത്തരത്തിൽ വെള്ളത്തിനടിയിലൂടെ നിർമ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും റോഡ്-റെയിൽ തുരങ്കമാണിത് എന്നത് പദ്ധതിയുടെ സവിശേഷത വർദ്ധിപ്പിക്കുന്നു.അസമിലെ ഗോഹ്പൂരിനെയും നുമാലിഗഡിനെയും ബന്ധിപ്പിക്കുന്ന ഈ വമ്പൻ പദ്ധതിക്ക് 18,662 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.

നിലവിൽ നുമാലിഗഡിൽ നിന്നും ഗോഹ്പൂരിലെത്താൻ കാസിരംഗ നാഷണൽ പാർക്ക് വഴി ഏകദേശം 240 കിലോമീറ്റർ സഞ്ചരിക്കണം. ഇതിനായി ചുരുങ്ങിയത് ആറ് മണിക്കൂർ സമയമാണ് വേണ്ടി വരും. എന്നാൽ പുതിയ ടണൽ യാഥാർത്ഥ്യമാകുന്നതോടെ ഈ ദൂരം ഗണ്യമായി കുറയും. ഏതാനും മിനിറ്റുകളില്‍ എത്തിച്ചേരാനാകും.

അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ ഈ പദ്ധതി വലിയ ഗുണം ചെയ്യും. 11 സാമ്പത്തിക ഇടനാഴികൾ, രണ്ട് വിമാനത്താവളങ്ങൾ, രണ്ട് പ്രധാന ജലപാതകൾ, നാല് റെയിൽവേ സ്റ്റേഷനുകൾ എന്നിവയെ ഈ പുതിയ ഇടനാഴി പരസ്പരം ബന്ധിപ്പിക്കും. ചരക്ക് നീക്കം എളുപ്പമാകുന്നത് വടക്കുകിഴക്കൻ മേഖലയ്‌ക്ക് ഉണര്‍വ്വേകും. ഇനി പ്രതിരോധ സേനയ്‌ക്കും ഈ തുരങ്കം കരുത്ത് പകരും. ഏത് സംസ്ഥാനങ്ങളില്‍ പ്രശ്നമുണ്ടായാലും ഈ പാതയിലൂടെ അതിവേഗം സൈന്യത്തിന് ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി എന്ന പ്രദേശത്ത് കല്ലും വാഹനങ്ങളും കൊണ്ടിട്ട് തടസ്സം സൃഷ്ടിച്ച് ഇന്ത്യയില്‍ നിന്നും വെട്ടിമുറിക്കാം എന്ന് ഇടയ്‌ക്കിടെ പ്രഖ്യാപിക്കുന്ന ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഒരുതാക്കീത് കൂടിയാണ് ഈ ഭൂഗര്‍ഗ റെയില്‍പാത. കാരണം ഇനി ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നാല്‍ സൈന്യം തല്‍ക്ഷണം മറുപടി നല്‍കും.

കഴിഞ്ഞ ദിവസം അസമിലെ ദിബ്രുഗഡിൽ ദേശീയ പാതയോട് ചേർന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യ എമർജൻസി ലാൻഡിങ് സ്ട്രിപ്പിൽ വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ലാൻഡ് ചെയ്തിരുന്നു. ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങൾ നേരിടാൻ വ്യോമസേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് അതിവേഗത്തിൽ ഇത്തരം വികസന പ്രവർത്തനങ്ങൾ അതിർത്തി സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത്. യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ ഈ ഹൈവേകൾ ഉപയോഗിക്കാൻ സാധിക്കും. വടക്കുകിഴക്കൻ ഭാരതത്തെ രാജ്യത്തിന്റെ പ്രധാന വികസന ഹബ്ബാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഈ പുതിയ തുരങ്ക പദ്ധതി വേഗത കൂട്ടും.

Tags: Cutting NorthEast StatesmodiAssamDefenceSiliguriLatest newsRoad Rail tunnelnorth east states
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.