കോഴിക്കോട്: മകളെ മര്‍ദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ചു . കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകന്‍ റഷീദ് തീയിട്ടത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
റഷീദ് ഭാര്യയെ വാടകവീട്ടില്‍വച്ച് മര്‍ദിക്കുമായിരുന്നു.ഇത് ചോദ്യം ചെയ്ത് ജമീല എത്തിയപ്പോള്‍ വാക്കേറ്റമുണ്ടായി.പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീയിട്ടത്..
റഷീദിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















