വൈക്കം: മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായലിന്റെ രണ്ടര കിലോമീറ്ററോളം ദൂരം നീന്തിക്കടന്ന് 184 പേര്‍.ഓളപ്പരപ്പുകളെ കീഴടക്കി 184 നീന്തല്‍ താരങ്ങള്‍. രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ടാണ് ഇവര്‍ നീന്തിക്കയറിയത്.
ചേര്‍ത്തല ചൂളക്കടവില്‍ നിന്നും വൈക്കം ബോട്ട് ജെട്ടിയിലേക്കായിരുന്നു നീന്തല്‍.ആറുവയസുകാരന്‍ ഇസാന്‍ മുതല്‍ 70 വയസുകാരനായ സ്റ്റാന്‍ലി ജോസഫ് വരെ നീന്തലില്‍ പങ്കാളികളായി. തീവ്ര പരിശീലനത്തിന് ശേഷമാണ് ഇവര്‍ കായല്‍ നീന്തിക്കടന്നത്.
കഴിഞ്ഞ 17 വര്‍ഷമായി ആലുവ ദേശം കടവില്‍ സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന സജി വാളാശേരിയുടെ ശിക്ഷണത്തിലാണ് ഇവര്‍ തയാറെടുത്തത്. വൈക്കം ബോട്ട് ജെട്ടിയില്‍ ആവേശകരമായ വരവേല്‍പ്പാണ് നീന്തിക്കയറിയവര്‍ക്ക് ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നല്‍കിയത്.
















