ആലപ്പുഴ:അമ്പലപ്പുഴ താലൂക്കിലെ കരുമാടിയില്‍ എക്‌സൈസ് പരിശോധനയില്‍ രണ്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുമാടി വില്ലേജില്‍ കിഴക്കേമുറയില്‍ ഹേമാലയം വീട്ടില്‍ മോഹനന്റെ മകന്‍ ശ്യാംകുമാറിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
വിവാഹ സല്‍ക്കാരത്തിന് ആവശ്യമായ മദ്യം വീട്ടില്‍ തന്നെ വാറ്റിയതാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. ഉപയോഗത്തിന് ശേഷം ബാക്കി വന്ന രണ്ട് ലിറ്റര്‍ ചാരായമാണ് പിടികൂടിയത്. എക്‌സൈസ് സംഘം എത്തുമ്പോള്‍ ശ്യാംകുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. അതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
















