മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൂര്‍വികസ്വത്ത് അധീനതയില്‍ വരും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. രാഷ്‌ട്രീക്കാര്‍ക്ക് ഉന്നതസ്ഥാനമാനാദികള്‍ ലഭിക്കും. ആഗ്രഹം പലതും സാധിക്കും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം. സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത വന്നുചേരും. ദാമ്പത്യസുഖം കുറയും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സ്ത്രീകള്‍ക്ക് അധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ കൂടും. വസ്തുവകകളില്‍നിന്ന് ആദായം ലഭിക്കും. പല മേഖലകളില്‍നിന്നും ധനാഗമം ഉണ്ടാകും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. തൊഴില്‍പരമായി മാറ്റങ്ങള്‍ ഉണ്ടാകാം. മാനസിക അസ്വസ്ഥത വര്‍ധിക്കും. ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്നതാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മന്ദീഭവിച്ചു കിടക്കുന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. കുടുംബത്തില്‍ സുഖം കുറയും. ഉന്നതവിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹോദരിഭര്‍ത്താവിന് അപകടസാധ്യതയുണ്ട്. സ്വയം വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പത്രപ്രവര്‍ത്തകര്‍ക്ക് ഈ സമയം നല്ലതാണ്. ഗുരുജനങ്ങള്‍ക്ക് അസുഖം കാരണം മനോവിഷമം ഉണ്ടാകും. കര്‍മസ്ഥാനം മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ വരുന്നതായി കാണാം. ദൈവാധീനംകൊണ്ട് അതെല്ലാം കുഴപ്പമില്ലാതെ തടയാന്‍ സാധിക്കുന്നതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ആരോഗ്യപരമായി അനുകൂല സമയമാണ്. ശാരീരിക ക്ഷീണം വര്‍ധിക്കും. സന്താനജന്മംകൊണ്ട് ഗൃഹം അനുഗ്രഹീതമാകും. ദൂരയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. മത്‌സരപരീക്ഷകളില്‍ വിജയം കൈവരിക്കും. വ്യവഹാരാദികളില്‍ പരാജയപ്പെടും. പ്രശസ്തിയും പണവും ലഭിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഔദ്യോഗിക രംഗത്ത് പ്രോത്സാഹ ജനകമായ സാഹചര്യങ്ങളുണ്ടാകും. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കും. സന്തോഷപ്രദമായ അനുഭവങ്ങളുണ്ടാകും. വ്യാപാരരംഗത്തെ എതിര്‍പ്പുകള്‍ ഒഴിവായി ലാഭം അധികരിക്കും. നിശ്ചയിച്ച പദ്ധതികള്‍ തടസ്സമില്ലാതെ നിറവേറ്റും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സ്ത്രീജനങ്ങള്‍ക്ക് വിവാഹ ആലോചനകള്‍ വരുന്നതാണ്. സ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയെന്നുവരില്ല. സാങ്കേതികജോലിക്കാര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പരസ്യങ്ങള്‍ മുഖേന വരുമാനം വര്‍ധിക്കും. പ്രേമകാര്യങ്ങളില്‍ ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടിയെന്നുവരില്ല. മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവയ്‌ക്കാതെ ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം. വിശ്വസ്തരില്‍നിന്ന് വഞ്ചിതരാകാനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വിദേശത്ത് താമസിക്കുന്നവര്‍ സമീപത്തേക്ക് എത്തിച്ചേരും. ഭാര്യയുടെ സ്വത്ത് ഭാഗിച്ചുകിട്ടാനിടയുണ്ട്. മേലധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദ്യോക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വിവാഹം മുതലായ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടിവരും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍, സ്ഥലംമാറ്റം എന്നിവ ഉണ്ടാകാനിടയുണ്ട്. ഫാക്ടറി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചേക്കാം. കര്‍ഷകര്‍ക്ക് ആദായം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് ലാഭം ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടപ്പില്‍വരുത്താന്‍ കഴിയും. അധികമായി ധനം വന്നുചേരും. ഗാര്‍ഹിക ചെലവുകള്‍ കൂടും. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.














