കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി.ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപം നിന്നാണ് കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയത്.
പ്രതികളെ കണ്ടെത്താന്‍ സാധിച്ചില്ല.ആലുവ എക്‌സൈസും ആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്.
വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.കൂടുതല്‍ അന്വേഷണം നടക്കുന്നു.















