തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വരവ് -ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ വിവാദത്തിലായിരിക്കെ ആണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി രൂപയാണ്. ഇതില്‍ ധനലക്ഷ്മി ബാങ്ക് ജിഎസ്ടി ഒഴികെ രണ്ട് കോടി രൂപ നല്‍കി. കേരള ബാങ്ക് ജിഎസ്ടി ഉള്‍പ്പെടുത്തി ഒരു കോടി രൂപയും നല്‍കി.
അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.
















