കോട്ടയം: മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം മാത്രം പ്രായമുളള ആലിന്‍ ഷെറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും.പത്തനംതിട്ട നെടുങ്ങാടപ്പളളി സി എസ് ഐ പളളിയിലാണ് സംസ്‌കാരം.
കുഞ്ഞിന്റെ മൃതദേഹം നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണ്.പ്രത്യേക പരിഗണന നല്‍കിയാണ് രാത്രിയിലുളള പോസ്റ്റുമോര്‍ട്ടം. ഇതിന് ശേഷം മല്ലപ്പളളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്‌ക്ക് രണ്ട് മണി വരെ വീട്ടില്‍ പൊതുദര്‍ശനം. ശേഷം 3.30 ഓടെയാണ് സംസ്‌കാരം.
കോട്ടയം ചിങ്ങവനത്തിന് സമീപം പളളത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ആലിന്‍ ഷെറിന് ഗുരുതര പരിക്കേറ്റത്.അമൃത ആശുപത്രിയില്‍ വച്ചാണ് മസ്ത്ഷ്‌ക മരണം സംഭവിച്ചത്.തുടര്‍ന്ന് മാതാപിതാക്കള്‍ അവയവ ദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
















