തിരുവനന്തപുരം: ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി, എന്നാല്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദി അധ്യക്ഷസ്ഥാനത്ത് തുടരുന്നു, ഇതിനര്‍ത്ഥം അദ്ദേഹത്തിന് എനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി ഉണ്ടെന്ന് തോന്നുവെന്ന് നടന്‍ പ്രേംകുമാറിന്റെ പരിഹാസം. ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് ഇടത് സര്‍ക്കാരിനെതിരെ നിലപാടെടുത്തതിന്റെ പേരിലാണ് നടന്‍ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് നിന്നും ഇടത് സര്‍ക്കാര്‍ നീക്കിയത്.
തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതും ആശവര്‍ക്കാര്‍മാരുടെ സമരത്തെ പിന്തുണച്ചതിന് തന്നെ പുറത്താക്കുകയും ചെയ്ത നടപടി ഇരട്ടനീതിയാണെന്നും മുന്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കൂടിയായ പ്രേംകുമാർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ പ്രേംകുമാറിന്റെ ഈ പരിഹാസം. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണ്ണയത്തിന്റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ മാറ്റിയതെന്ന വിമർശനവും പ്രേകുമാർ ഉന്നയിക്കുന്നു.
അധികാരം പാർട്ടിയെ നശിപ്പിക്കുമെന്നും മൂന്നാമതും ഭരിച്ചാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ സ്ഥിതി ബംഗാളിലേത് പോലെയാകുമെന്നും സച്ചിദാനന്ദന്‍ തുറന്നടിച്ചിരിക്കുന്നു. തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നും സച്ചിദാനന്‍ വിമര്‍ശിച്ചിരുന്നു.
















