തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം.നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിലാണ് മോഷണം നടന്നത്.
27 പവനും 30000 രൂപയുമാണ് കവര്‍ന്നത്.മകളുടെ വീട്ടില്‍ പോയിരുന്ന ഷാജുസാമുവേലും കുടുംബവും വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
സിസിടിവി തകര്‍ത്ത് തോര്‍ത്തിട്ട് മൂടിയാണ് മോഷണം നടത്തിയത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















