ധാക്ക: ബംഗ്ലാദേശില്‍ മരുന്നിന് ഒരു ഹിന്ദു എംപി വിജയിച്ച് കയറി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ടിക്കറ്റില്‍ മത്സരിച്ച ഗ്യാനേശ്വര്‍ ചന്ദ്ര റോയി ആണ് ജയിച്ചത്. ധാക്ക ജില്ലയിലെ ധാക്ക 3 ലോക് സഭാ മണ്ഡലത്തിലാണ് ഇയാള്‍ മത്സരിച്ചത്. ഹിന്ദു സ്ഥാനാര്‍ത്ഥിയാണെങ്കിലും തൊപ്പിയിടാതെ പറ്റില്ല. ഒരു മുസ്ലിമിന് തുല്ല്യമായി തന്നെ നില്‍ക്കണമെന്നതാണ് ഇവിടുത്തെ കഷ്ടസ്ഥിതി. ഗ്യാനേശ്വര്‍ ചന്ദ്ര റോയിയുടെ ഫോട്ടോയും അങ്ങിനെ തന്നെ. തഖിയ്യ (മുസ്ലിം തൊപ്പി) ധരിച്ച നിലയിലാണ് ഇദ്ദേഹത്തെ കാണുന്നത്.
മതേതരത്വരാജ്യമെന്ന് പറയുന്ന ബംഗ്ലാദേശിനേക്കാള്‍ എത്രയോ ഉയരങ്ങളിലാണ് നമ്മുടെ ഭാരതം. ഇവിടെ എല്ലാ മതസ്ഥര്‍ക്കും അവരവരുടേതായ വേഷവും ആചാരങ്ങളും സംസ്കാരവും സ്വതന്ത്രമായി പിന്തുടരാം. എന്നിട്ടും മോദി സര്‍ക്കാര്‍ പീഢിപ്പിക്കുന്നു എന്ന രോഷപ്രകടനമാണ് ചുറ്റിലും കാണുന്നത്. അവിടെ ഹിന്ദുക്കളുടെ ജീവിതം പാകിസ്ഥാനിലേതു പോലെ അതിദയനീയമാണ്. കീഴ്പ്പെട്ട് ജീവിക്കേണ്ടി വരുന്ന സ്ഥിതി.
റോയി ബിഎന്‍പിയുടെ ഒരു സീനിയര്‍ അംഗമാണ്. ബിഎന്‍പി ഭരിച്ച 1990കളില്‍ ഫിഷറീസ് മന്ത്രിയായിരുന്നു. ബംഗ്ലാദേശിന്റെ മുഖ്യധാര രാഷ്‌ട്രീയത്തില്‍ ഏറ്റവും അറിയപ്പെടുന്ന ഹിന്ദു നേതാവാണ് ഗ്യാനേശ്വര്‍ ചന്ദ്ര റോയി.
ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഷഹിനൂര്‍ ഇസ്ലാമിനെയാണ് ഗ്യാനേശ്വര്‍ ചന്ദ്ര റോയി തോല്‍പിച്ചത്. ധാക്ക ജില്ലയിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലും ബിഎന്‍പി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ജമാ അത്തെ ഇസ്ലാമി തോറ്റമ്പി.
ധാക്ക ജില്ലയിലെ തന്നെ ഖുല്‍ന 1ല്‍ ജമാ അത്തെ ഇസ്ലാമിയുടെ ടിക്കറ്റിലും ഹിന്ദു നാമധാരിയെങ്കിലും തഖിയ ധരിച്ച മറ്റൊരു ഹിന്ദു സ്ഥാനാര്‍ത്ഥിയായ കൃഷ്ണ നന്ദിയെ മത്സരിപ്പിച്ചിരുന്നു. പക്ഷെ ഇദ്ദേഹം പരാജയപ്പെട്ടു. ബിഎന്‍പിയുടെ അമിര്‍ ഇജാസ് ഖാന്‍ ആണ് തോല്‍പിച്ചത്.
















