Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Feb 13, 2026, 03:44 pm IST
in Vicharam, Article

പഴയ വടക്കന്‍പാട്ടിലെ വായ്‌ത്താരിയിപ്പോള്‍ കവി സച്ചിദാനന്ദന് ചേര്‍ച്ചയായി വന്നിരിക്കുന്നു. ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്, ഓതിരം മറിഞ്ഞ് സച്ചിമാഷ് വീശിയ ഉറുമി കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. കവി സൗവര്‍ണ്ണ പ്രതിപക്ഷമാണെന്ന് ഒടുവില്‍ പ്രതിപക്ഷ നേതാവിന് പറയേണ്ടിവന്നു. ഒന്നും കാണാതെ എന്തെങ്കിലും പുലമ്പുന്ന ആളല്ല ഈ പഴയ ചാരുകസേര വിപ്ലവാചാര്യനെന്ന് ആര്‍ക്കാണറിയാത്തത്? ദില്ലിയിലെ രാജകീയ വാഴ്ചക്കാലത്തെ ട്രാക്ക് റെക്കോഡ് ഒന്നു പരിശോധിച്ചാല്‍ ശബരിമലയിലെ മാത്രമല്ല കവിയുടെയും ചെമ്പു തെളിയും!

സിംലയിലെ സുഖശീതളിമയില്‍ ലക്ഷങ്ങളുടെ പ്രതിമാസ പ്രതിഫലക്കുളിലിരുന്ന് വിപ്ലവകവിതകളെഴുതി കേരളത്തിലേക്ക് വിക്ഷേപിച്ചിരുന്ന കാലം! (‘സിംല’യെന്നൊരു കവിത തന്നെയുണ്ട്!) ദില്ലിയില്‍ ഭരണകക്ഷിയുടെ തോളിലും കേരളത്തില്‍ ഇടതുപക്ഷ വിപ്ലവത്തോളിലും കയ്യിട്ടു നടന്ന ഒരു കാലം! എന്നാലും വിപ്ലവക്കനല്‍ ചാരംമൂടി കവിയില്‍ കിടപ്പുണ്ടെന്ന് ഇപ്പോഴാണ് വെളിപ്പെട്ടത്. കവിയെന്ന നിലയ്‌ക്ക് സച്ചിദാനന്ദനോട് കവികള്‍ക്കു മാത്രമല്ല, സഹൃദയര്‍ക്കും മതിപ്പുണ്ട്. എന്നാല്‍ കാവ്യാതീതമായ ഏര്‍പ്പാടുകളിലാണ് അദ്ദേഹത്തിന് പണ്ടേ കമ്പം. വിപ്ലവം പറയാനും എഴുതാനും മാത്രമുള്ളതാണെന്ന് എം. മുകുന്ദനെപ്പോലെ സച്ചിദാനന്ദനും അറിയാം. കവി സൗവര്‍ണ്ണ പ്രതിപക്ഷമെന്ന് വിശ്വസിച്ചിരുന്ന കടമ്മനിട്ടയും തരംകിട്ടിയപ്പോള്‍ അധികാരത്തിന്റെ വരണമാല്യത്തിനായി കഴുത്തു കുനിച്ച് നിയമസഭയില്‍ ഭരണപക്ഷമായി വിലസിയിരുന്നു. കവിയല്ലെങ്കിലും എം. ഗോവിന്ദശിഷ്യനും സ്വാതന്ത്ര്യദാഹിയുമായിരുന്ന സാനുമാഷും അധികാരത്തിന്റെ തണലും അക്കാദമിക്കസേരയും കൈവന്നപ്പോള്‍ ഭരണപക്ഷ പ്രീണനത്തിലാണ് രമിച്ചത്.

തുടര്‍ഭരണം അപകടം ചെയ്യും എന്ന സ്വപ്‌നദര്‍ശനം കിട്ടിയ ഉടനെ സച്ചിദാനന്ദന്‍ പത്രസമ്മേളനം നടത്തിയത് നന്നായി. പിറ്റേന്നത് മാറ്റിപ്പറയേണ്ടിവന്നേക്കാം. പിണറായി സര്‍ക്കാരിന്റെ ഒന്നാം തുടര്‍ഭരണവേളയിലാണല്ലോ വിപ്ലവകുലഗുരുവായ സച്ചിമാഷ് അക്കാദമി അധ്യക്ഷനായി അഭിഷേകം ചെയ്യപ്പെടുന്നത്. അന്നദ്ദേഹത്തിന് തുടര്‍ഭരണ ദോഷങ്ങള്‍ പുരപ്പുറത്തു കയറി വിളിച്ചുപറയാനാവുമായിരുന്നില്ല. അങ്ങിനെ ഒന്നാം തുടര്‍ഭരണകാലത്ത് അക്കാദമിയെ ആവുവിധം ചുവപ്പിക്കാനും അവസരങ്ങള്‍ മുതലാക്കാനുമുള്ള തിടുക്കത്തിലായിരുന്നു കവിമാഷ്. ഇടതുപക്ഷ അക്കാദമി പ്രസിഡന്റുമാരുടെ മഹത്തായ അച്ചടക്ക പാരമ്പര്യം പുലര്‍ത്തിക്കൊണ്ട് സര്‍ക്കാരിനെതിരെ മൗനം ഭജിച്ചും കവിത ചൊല്ലിയും, അലവന്‍സുകള്‍ നുണഞ്ഞും മയങ്ങുകയായിരുന്നു.

പെട്ടെന്നാണ് കാലാവധി കഴിയുന്നു; ഭരണം മാറുന്നു എന്നൊക്കെയുള്ള വെളിപാട് ഉണ്ടായത്. പണ്ട് പു.ക.സ അധ്യക്ഷനായിട്ടും അക്കാദമി അധ്യക്ഷനാകാന്‍ യോഗമില്ലാതെപോയ വൈലോപ്പിള്ളിയുടെ അന്ത്യയാത്രയില്‍ അനാദരിക്കപ്പെട്ടപ്പോള്‍, സച്ചിദാനന്ദന്‍ ഒരു ഗംഭീര കവിതയെഴുതിയിരുന്നു-”ഇവനെക്കൂടി.” ആ തലക്കെട്ട് ഒന്നുകൂടി മറ്റൊരു അര്‍ത്ഥതലത്തില്‍ ആവര്‍ത്തിക്കാന്‍ തോന്നുന്നു.

അധികാരത്തിന്റെ കോട്ട കൊത്തളങ്ങളെ ഭേദിച്ച്, ഇതാ കവിയുടെ പ്രതിപക്ഷ സ്വരം പാഞ്ഞടുക്കുന്നു.
-ഞങ്ങള്‍ തിരുത്തിക്കോളാം എന്ന് ഗോവിന്ദന്‍ മാഷ്.
-ഇവനെക്കൂടി കേള്‍ക്കുക എന്ന് വി.ഡി. സതീശന്‍.
-എല്ലാറ്റിനുമിടയില്‍പ്പെട്ടു ഞെരുങ്ങുന്ന ന്യായീകരണത്തൊഴിലാളി നേതാവുകൂടിയായ അശോകന്‍ ചരുവില്‍.
സാറാ ജോസഫ് ചൂലെടുക്കുന്നതും ഒന്നു കാണാതെയല്ല!
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഉള്ളുപിടിയുന്നത് കവി കല്‍പ്പറ്റ നാരായണനും ജോയ് മാത്യുവിനുമൊക്കെയാണ്. കോണ്‍ഗ്രസ്സിന്റെ കവികള്‍ക്ക് പഴയപോലെ കാര്യമായി ഇടമില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തുനിന്നും ചില കവി ദത്തുപുത്രന്മാര്‍ സ്വീകരിക്കപ്പെടാനും ഇടയുണ്ട്!
-രാഷ്‌ട്രീയത്തില്‍ മാത്രമല്ല സാഹിത്യത്തിലും എന്തും, എപ്പോഴും സംഭവിക്കാം!

Tags: poetk sachidananthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

Kerala

ഹിന്ദുത്വ രാഷ്‌ട്രീയത്തെ മരണം വരെ എതിർക്കും ; ഇടതുപക്ഷം കൂടി ഹിന്ദുത്വത്തിലേക്കു നീങ്ങരുതെന്ന് കെ സച്ചിദാനന്ദൻ

News

തെലങ്കാനാ സംസ്ഥാന ഗീതം എഴുതിയ കവി ആന്ദേ ശ്രീ അന്തരിച്ചു

Literature

മലയാളികളുടെ ആദരം താങ്ങാന്‍ തനിക്കിനി ശേഷിയില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.