Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അച്ഛനൊക്കെ എന്തൊക്കെ കളി കളിച്ചിട്ടാണ് പിടിച്ചുനിൽക്കുന്നത് ;മീനാക്ഷിക്ക് ദിലീപിന്റെ ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 01:11 pm IST
in Entertainment

അടുത്തിടെയാണ് മലയാള സിനിമയിലെ സൂപ്പർതാരമായ ദിലീപ് നടിയെ ആക്രമിച്ച കേസിൽ നിന്ന് കുറ്റവിമുക്തനായത്. ഇതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമാവുകയാണ് ദിലീപ്. അടുത്തിടെ ഇറങ്ങിയ ഭ ഭ ബ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എങ്കിലും അടുത്ത പ്രോജക്റ്റുകളുമായി വീണ്ടും തിരക്കിലാണ് ദിലീപ്. താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ശ്രദ്ധ കൊടുക്കുന്നത് മകൾ മീനാക്ഷിയുടെ കാര്യത്തിലാണ്.

പലപ്പോഴും പൊതു വേദികളിൽ പോലും മീനാക്ഷിയുടെ കാര്യം പറഞ്ഞ് ദിലീപ് കണ്ണീരണിയുകയും വൈകാരികമായി സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കാണാമായിരുന്നു. തിരിച്ച് മീനാക്ഷിക്കും അച്ഛനാണ് എല്ലാം. അച്ഛനായ ദിലീപ് അമ്മയുമായി വേർപിരിയുമ്പോൾ മീനാക്ഷി കുട്ടിയായിരുന്നുവെങ്കിലും അതിന് ശേഷം എക്കാലവും ദിലീപിനൊപ്പമാണ് മകൾ നിന്നിരുന്നത്. ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്‌തപ്പോഴും മീനാക്ഷിയെ ചേർത്ത് നിർത്തി.

തിരിച്ച് അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷവും മീനാക്ഷി ദിലീപിനെ വിട്ട് പോവാൻ തയ്യാറായിരുന്നില്ല. പലപ്പോഴും ഇവരുടെ സ്നേഹം ആരാധകർക്ക് ഇടയിൽ വലിയ രീതിയിൽ ചർച്ചകൾക്കും ഇടയാക്കുന്ന കാര്യമായിരുന്നു. മീനാക്ഷിയെ കുറിച്ചും മകളുടെ പഠിപ്പിനെ കുറിച്ചുമൊക്കെ പൊതുവേദികളിൽ പോലും ദിലീപ് വൈകാരികമായി സംസാരിക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. അത്തരത്തിൽ മുൻപൊരിക്കൽ ദിലീപ് മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

മുൻപ് ഒരിക്കൽ ഈ വീട്ടിൽ സ്ഥിര വരുമാനം ഉള്ള ഒരേയൊരാൾ മീനാക്ഷിയാണെന്ന് ദിലീപ് തമാശ രൂപേണ പറഞ്ഞിരുന്നു. ഭയങ്കര പാവം മോളാണ് മീനാക്ഷിയെന്നും അധികം സംസാരിക്കില്ലെന്നും ഒരു കാര്യത്തിലും പരാതി പറയില്ലെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. തന്റെ വിഷമഘട്ടത്തിൽ ആയിരുന്ന സമയത്തും പഠിച്ചു മിടുക്കി ആയി ഡോക്‌ടർ ആയി മകളെന്നും അഭിമാനത്തോടെ ദിലീപ് പറഞ്ഞിരുന്നു. അതിന് ശേഷമുള്ള ഒരു പരിപാടിയിലാണ് ദിലീപ് മകളെ കുറിച്ച് മറ്റൊരു കാര്യം വെളിപ്പെടുത്തിയത്.

നടിയായ ബിന്ദു പണിക്കരുടെ മകളും മീനാക്ഷിയും എല്ലാം ഒരു സ്‌കൂളിൽ ഒരു ക്ലാസിൽ ആയിരുന്നു പഠിച്ചിരുന്നത്, അന്ന് നൃത്തം അവതരിപ്പിക്കാൻ പോയ മീനാക്ഷിയുടെ കാര്യമായിരുന്നു ദിലീപ് ഓർത്തെടുത്തത്. ആദ്യം നൃത്തം ചെയ്യാൻ വേണ്ടി മീനാക്ഷിയെ ഒരു സൈഡിൽ കൊണ്ട് പോയി നിർത്തിയെന്നും, എന്നാൽ ഇത് അത്ര ഇഷ്‌ടപെടാഞ്ഞ മീനാക്ഷി തന്റെ ഉപദേശത്തോടെ അത് ചോദ്യം ചെയ്യുകയും ചെയ്‌തെന്നും ദിലീപ് പറയുന്നു.

ഇതിന് പിന്നാലെ സൈഡിൽ നിന്ന മീനാക്ഷി നടുവിൽ ആവുകയായിരുന്നു. അതോടെ മീനാക്ഷിക്ക് പേടി ആയെന്നും ദിലീപ് പറയുന്നു. അച്ഛനൊക്കെ പിടിച്ചുനിൽക്കുന്നത് കണ്ടില്ലേ എന്തോരം കളികൾ ആണ് നടത്തുന്നത്, ശ്രീപരമേശ്വരനെ മനസിൽ വിചാരിച്ച് നേരിട്ട് ഇറങ്ങിക്കോ എന്നാണ് ദിലീപ് അന്ന് മകൾക്ക് നൽകിയ ഉപദേശം. രമേശ് പിഷാരഡിയുമായുള്ള സംസാരത്തിന് ഇടയിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പക്ഷെ മീനാക്ഷിയുടെ മറുപടിയാണ് ശരിക്കും എല്ലാവരെയും ഞെട്ടിച്ചത്, ദിലീപിന്റെ ഉപദേശത്തിന് കൃത്യമായ മറുപടിയാണ് മകൾ നൽകിയത്. അച്ഛൻ ചെയ്യുന്നത് സിനിമയാണ് എഡിറ്റ് ചെയ്യാം, ഇത് സ്‌റ്റേജാണ് എന്ന് മീനാക്ഷി പറഞ്ഞതായാണ് ദിലീപ് ഓർത്തെടുത്തത്. ഇതോടെ ദിലീപിന് പിന്നാലെ തിരിച്ച് ഒന്നും പറയാൻ കഴിയാതെ വരികയായിരുന്നു. അത്രയും കൃത്യമായി നിലപാടുകൾ എടുക്കുന്ന പെൺകുട്ടിയാണ് മീനാക്ഷി.

നീണ്ട പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു കൊണ്ടാണ് മഞ്ജു വാര്യർ ദിലീപിന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്. 2015ലാണ് ഈ സംഭവം ഉണ്ടായത്. തുടർന്നും ദിലീപിനൊപ്പമായിരുന്നു മകൾ. ഇടയ്‌ക്ക് മഞ്ജു വാര്യരെ കാണാറുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ വന്നെങ്കിലും പിതാവിനൊപ്പം തന്നെ തുടരാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. പിന്നാലെ 2016ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു.

 

Tags: malayalam cinemaManju WarrierActor DileepMeenakshi DileepKavya MadhavanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.