സൈബർ സഖാക്കളും സുഡാപ്പികളും കേരളത്തെ ഹൈന്ദവവല്‍ക്കരിക്കുന്നു എന്ന് ആരോപിക്കുകയും ആർഎസ്എസ് അജണ്ടയാണെന്ന് ട്രോളുകയും ചെയ്യുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ പോലും അഴിമതി നടത്തിയ സംഭവത്തിൽ നാണംകെട്ട് സിപിഎം. ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലാണ് ഭക്തിയുടെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി ആരോപണം ഉയരുന്നത്. സിപിഎം നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് എത്താതിരുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ പോലും എട്ടു ലക്ഷം രൂപയുടെ ബില്ല് എഴുതിമാറ്റിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ഭക്തലക്ഷങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
പമ്പയിലോ സന്നിധാനത്തോ തങ്ങള്‍ ഇതുവരെ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ തന്നെ തുറന്നുപറഞ്ഞതോടെ ദേവസ്വം ബോര്‍ഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.ഇഷാൻദേവിന്റെ സംഘത്തിന് എത്ര രൂപ നൽകിയെന്നോ, വൈകിട്ട് പരിപാടി നടത്തിയ വിജയ് യേശുദാസ് അടക്കമുള്ള പ്രമുഖ ഗായകർക്ക് പ്രതിഫലം നൽകിയോ എന്ന കാര്യത്തിൽ റിപ്പോർട്ടിൽ വ്യക്തതയില്ല. ഇവർ സൗജന്യമായാണ് പാടിയതെന്നാണ് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
സ്വകാര്യ ഏജന്‍സിയെക്കൊണ്ട് ദേവസ്വം ബോര്‍ഡ് ചെയ്യിച്ച ഓഡിറ്റിംഗിലെ ഈ ക്രമക്കേടുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഗമം ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോൾ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാൽ, വാങ്ങിയ സാധങ്ങൾ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് കാണുന്നില്ല. ഇതിനിടെ, സൈബർ ലോകത്ത് സഖാക്കൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്. ട്രോളുകൾ ആരംഭിച്ചതോടെ പല സിപിഎം പ്രൊഫൈലുകളും നിശബ്ദമാണ്.
















