ന്യൂദൽഹി: കേരളത്തിൽനിന്ന് ക്ഷണിക്കപ്പെട്ട കോർപ്പറേഷൻ-നഗരസഭ-ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിൽ സ്വീകരണം നൽകി, അവരുമായി സംവദിച്ചു. കേരളത്തെക്കുറിച്ച്, കേരളത്തിലെ പ്രവർത്തകരെക്കുറിച്ച്, ഭാരതത്തിന്റെ വികസനയത്തിൽ കേരളത്തിനുള്ള പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ചോദ്യങ്ങൾക്ക് മറുപടിനൽകി, ജനപ്രതനിധികളെ ഒപ്പംനിർത്തി ചിത്രമെടുത്ത് ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പ്രധാനമന്ത്രി ജനപ്രതിനിധികളെ യാത്രയാക്കിയത്.

















