Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 03:58 pm IST
in Kerala

കൊല്ലം: കരുനാഗപ്പള്ളി അമൃതപുരി കാമ്പസില്‍ 14, 15 തീയതികളില്‍ നടക്കുന്ന ‘രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം’ ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ ലക്ഷ്യമിടുന്നത് വിപുലമായ സാംസ്‌കാരിക തീര്‍ത്ഥാടനം. രാജ്യത്ത് തെക്ക്, വടക്ക് ഭേദങ്ങള്‍ പ്രചരിപ്പിച്ച് വിഘടനവാദം വളര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കുള്ള ഭാവാത്മക മറുപടിയാണ് ശ്രീരാമന്‍-രാഷ്‌ട്രഏകതയുടെ ആധാരം എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടക്കുന്ന സെമിനാര്‍ സെഷനുകള്‍.

ശ്രീരാമകഥയുമായി ബന്ധമുള്ള എല്ലാ കേന്ദ്രങ്ങളെയും അയോദ്ധ്യയുമായി കൂട്ടിയിണക്കുന്ന ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെയും കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെയും പദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്‌ട്ര സെമിനാര്‍ ഒരുങ്ങുന്നത്. ജടായു സ്മൃതികളുണരുന്ന ചടയമംഗലവും പ്രശസ്തമായ ശ്രീരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന തൃപ്രയാറുമാണ് കേരളത്തില്‍ ഈ തീര്‍ത്ഥാടന പദ്ധതിയുടെ ഭാഗമാകുന്നത്. ചടയമംഗലത്തെ ജടായുപ്പാറയില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന കോദണ്ഡസ്വാമി ക്ഷേത്രത്തെയും ജടായുശില്പത്തെയും ലോകമാസകലമുള്ള ഭാരതീയരുടെ ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.

കാശി-തമിഴ് സംഗമത്തിന് സമാനമായി ഭാവിയില്‍ അയോദ്ധ്യ-കേരള സംഗമം സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ചടയമംഗലം കോദണ്ഡസ്വാമി ക്ഷേത്രത്തെയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തെയും ബന്ധപ്പെടുത്തി കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാറിന് 14ന് വൈകിട്ട് 4.30ന് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി സൂക്ഷ്മാമൃത ചൈതന്യ ദീപം തെളിയിക്കും. ഉദ്ഘാടന സഭയില്‍ ജന്മഭൂമി മാനേജിങ് ഡയറക്ടറും ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്‍, ദക്ഷിണകേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, എ. ജയകുമാര്‍, അംബാശങ്കര്‍ വാജ്‌പേയ്, കെ.എസ്. രമേശ്, എ. രതീഷ് എന്നിവര്‍ പങ്കെടുക്കും.

കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബുല്‍കലാം ആസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറില്‍ നാല് സെഷനുകളിലായി അക്കാദമിക രംഗത്തെ പന്ത്രണ്ട് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശ്രീരാമതീര്‍ത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് ഡോ. രാം അവതാര്‍ ശര്‍മ്മ, ഡോ. വിവേകാനന്ദ ഉപാധ്യായ, ഡോ. വൈഭവ് ഭൂഷണ്‍ ത്രിപാഠി എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. രാജീവ് അഞ്ചല്‍, ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ഡോ. ഹരികൃഷ്ണന്‍. വി.പി, ബ്രഹ്മചാരി ശിവാനന്ദന്‍, ഡോ. ലക്ഷ്മിദാസ്, ശങ്കരാമൃത സ്വാമികള്‍, കെ.കെ. വാമനന്‍, ധ്യാനാമൃത സ്വാമികള്‍, ഡോ. ശ്രീജിത് കര്‍ത്ത എന്നിവരാണ് മറ്റ് വിഷയാവതാരകര്‍.

ജടായു സ്ത്രീസുരക്ഷയുടെ കാവലാള്‍, രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ, ശ്രീരാമന്‍-സാംസ്‌കാരിക ഏകതയുടെ ആധാരം, കേരളത്തിന്റെ രാമന്‍, എല്ലാവരുടെയും രാമന്‍, ഹനുമായനം, മലയാള സാഹിത്യത്തില്‍ രാമന്റെ പ്രഭാവം, രാമന്റെ കല്യാണഗുണങ്ങള്‍, രാമരാജ്യം മുന്നോട്ടു വയ്‌ക്കുന്ന പൗരധര്‍മ്മം, രാമായണം: ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തില്‍, അഗസ്ത്യന്‍: ഏകാത്മകതയുടെ പ്രഥമചാലകന്‍, രാമായണവും ആയുര്‍വേദവും എന്നീ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുക.

15ന് ഉച്ചയ്‌ക്ക് 2.30ന് ചേരുന്ന സമാപന സഭയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ബ്രഹ്മചാരി ദേവിദാസ് ചൈതന്യ, കെ.ബി. ശ്രീകുമാര്‍, ഡോ. എന്‍.വി. രമേശ്, എസ്. അശോകന്‍, വി. രവികുമാര്‍ എന്നിവര്‍ സംസാരിക്കും. ഡോ. ശ്യാം വിനയന്‍, ഡോ. ഹരിത ചന്ദ്രന്‍, ഡോ. കാദംബരി, ഡോ. ഡെല്‍വിന്‍ ടി. റോബിന്‍, ഡോ. വിഷ്ണു. യു എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരാകും.

Tags: SeminarPilgrimRamayanamJanmabhumi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.