ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശാരീരികമായി ആക്രമിക്കാന്‍ വരെ കോണ്‍ഗ്രസ് പദ്ധതിയിട്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഒഴിവാക്കേണ്ടി വന്നിരുന്നു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ‘അപ്രതീക്ഷിത സംഭവം’ ആസൂത്രണം ചെയ്‌തെന്ന് അറിഞ്ഞതിനാല്‍ പ്രധാനമന്ത്രിയോട് സഭയില്‍ വരേണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ ലോക്‌സഭ പിരിയുകയും, പിറ്റേ ദിവസം രാജ്യസഭയില്‍ മറുപടി നല്‍കുകയും ചെയ്തു. ഉള്ളടക്കം ദേശവിരുദ്ധമായതിനാല്‍ രാജ്യത്ത് പ്രസിദ്ധീകരണാനുമതി നിഷേധിച്ച മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. നിയമവിരുദ്ധമായ ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ വലിയ ബഹളമുണ്ടാക്കി. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടതും.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില വനിതാ അംഗങ്ങള്‍ അടക്കം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് എത്തി ഒരു അപ്രതീക്ഷിത സംഭവം സൃഷ്ടിക്കാനിടയുണ്ടെന്ന വിശ്വസനീയ വിവരം തനിക്ക് ലഭിച്ചുവെന്നാണ് ലോക്‌സഭാ സ്പീക്കര്‍ വെളിപ്പെടുത്തിയത്. അത്തരം ഒരു സംഭവം ഉണ്ടായിരുന്നുവെങ്കില്‍ അത് രാജ്യത്തിന്റെ അന്തസ്സിനെ ഗുരുതരമായി ബാധിച്ചേനെയെന്നും സ്പീക്കര്‍ പറയുകയുണ്ടായി. സ്പീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വലിയ കോലാഹലമാണുണ്ടാക്കിയത്. പ്രതിപക്ഷത്തെ മോശക്കാരാക്കാന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അവര്‍ ആരോപിച്ചു. രാഷ്‌ട്രീയ ഭിന്നതകള്‍ സ്പീക്കറുടെ ഓഫീസിലേക്കു കൊണ്ടുവരുന്നത് സഭയുടെ പതിവല്ലെന്നും, സംഭവിച്ചത് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഒരു കറുത്ത പാടാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണത്തിന് സ്പീക്കറുടെ മറുപടി.
കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു ചുറ്റും നിലയുറപ്പിക്കുന്നതും, പ്രധാനമന്ത്രി വരുന്ന വഴിയില്‍ തടസം സൃഷ്ടിക്കാന്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ ഗൂഢാലോചന വെളിപ്പെട്ടിരിക്കുകയാണ്. മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ള ബിജെപി എംപിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ വഴിമാറാന്‍ തയ്യാറാവാതിരുന്നതും ലോക്‌സഭയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രധാനമന്ത്രിക്കെതിരെ അപ്രതീക്ഷിതമായ ചിലത് ചെയ്യാനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു.
സഭയില്‍ പ്രധാനമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വിവരം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ മറവായി വനിതാ എംപിമാരെ പ്രധാനമന്ത്രിയുടെ സമീപത്ത് നിര്‍ത്തിയിരുന്നുവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പല്ലവി ഘോഷും വെളിപ്പെടുത്തുകയുണ്ടായി. സഭാചട്ടവും മര്യാദകളും പഠിക്കാതെ പാര്‍ലമെന്റില്‍ പെരുമാറുകയെന്നത് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പതിവ് രീതിയാണ്. നരവനെയുടെ പുസ്തകത്തിന്റെ പേരില്‍ ചെയ്തതും ഇതുതന്നെയാണ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്നത് രാഹുലിന്റെ കഴിവുകേടു കൊണ്ടാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും എംപിമാര്‍ക്കും ഇപ്പോള്‍ അറിയാം. തങ്ങള്‍ക്ക് ഇനിയൊരിക്കലും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് നെഹ്‌റു കുടുംബത്തിനും പാര്‍ശ്വവര്‍ത്തികള്‍ക്കും നന്നായറിയാം. ഇതിന്റെ പകയാണ് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കാണിക്കുന്നത്. ഇതുവരെ പാര്‍ലമെന്റിന് പുറത്തായിരുന്നു ഇത്തരം സംഭവങ്ങളെങ്കില്‍ ഇപ്പോള്‍ അത് പാര്‍ലമെന്റിന് അകത്തേക്കും കൊണ്ടുവന്നിരിക്കുന്നു.
ശാരീരികമായി ആക്രമിച്ചിട്ടാണെങ്കിലും പ്രധാനമന്ത്രിയെ അപമാനിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പാര്‍ട്ടിയുടെ വനിതാ എംപിമാരെ മുന്‍നി
ര്‍ത്തി ഇതിനുവേണ്ടി കരുതിക്കൂട്ടി സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. അധികാരം ലഭിച്ചില്ലെങ്കില്‍ അക്രമത്തിന്റെ മാര്‍ഗം അവലംബിക്കുക എന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. അടിയന്തരാവസ്ഥയില്‍ കണ്ടതും ഇതാണല്ലോ. രാജ്യത്തിന്റെ ശത്രുക്കളെ കൂട്ടുപിടിച്ചുപോലും അധികാരത്തിലേറാനും പ്രധാനമന്ത്രിയാവാനുമാണ് കോണ്‍ഗ്രസും രാഹുലും ശ്രമിക്കുന്നത്. ഇതിനുവേണ്ടി ഇവര്‍ എന്തും ചെയ്‌തെന്നിരിക്കും. ഈ തീക്കളി അനുവദിക്കാന്‍ പാടില്ല.
















