മോസ്‌കോ: റഷ്യയിൽ വാട്‌സാപ് വിലക്കി.
സ്വദേശി പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. തിങ്കളാഴ്ചയാണ് റഷ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിനെ രാജ്യവ്യാപകമായി നിരോധിച്ചത്.
ഈ നീക്കം 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ‘ഒറ്റപ്പെടുത്തു’ മെന്ന്
നിരോധനത്തെ വിമർശിച്ചുകൊണ്ട് വാട്ട്സാപ്് ഒരു പ്രസ്താവനയിൽ പറഞ്ഞു.
‘സർക്കാർ ഉടമസ്ഥതയിലുള്ള ഒരു നിരീക്ഷണ ആപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി ഇന്ന് റഷ്യൻ സർക്കാർ വാട്ട്സ്ആപ്പ് പൂർണ്ണമായും തടയാൻ ശ്രമിച്ചു. സ്വകാര്യവും സുരക്ഷിതവുമായ ആശയവിനിമയത്തിൽ നിന്ന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു പിന്നോട്ടുള്ള നടപടിയാണ്, ഇത് റഷ്യയിലെ ആളുകളുടെ സുരക്ഷ കുറയ്‌ക്കുന്നതിലേക്ക് നയിക്കും. ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ തുടരുന്നു,’ എക്സ് പോസ്റ്റ് വിശദീകരിച്ചു.
















