Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടിലെ ആവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയതിന് നോക്കുകൂലി ചോദിച്ച് സിഐടിയു പ്രവർത്തകർ, മന്ത്രി ഇടപെട്ടിട്ടും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 04:51 pm IST
in Kerala

കോട്ടയം: വീട്ടിലെ ആവിശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയതിന് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകരുടെ ഭീഷണി. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളജിലെ അധ്യാപകനെയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. മന്ത്രി വി എൻ വാസവന്റെ പേഴ്സണൽ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും ഇടപെട്ടെങ്കിലും പിന്മാറാൻ സിഐടിയു പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ സിഐടിയു പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകിയാണ് അധ്യാപകൻ പൂവുമായി മടങ്ങിയത്.

ഇന്നു രാവിലെ കോട്ടയം ബേക്കർ ജം​ഗ്ഷനിലാണ് സംഭവം. വീട്ടിലെ ആവശ്യത്തിനായാണ് അധ്യാപകൻ പൂവ് ബെം​ഗളുരുവിൽ നിന്നും ഓർഡർ ചെയ്തത്. ഇന്നു രാവിലെ ബേക്കർ ജം​ഗ്ഷനിലെത്തിയ ബസിൽ നിന്നും മൂന്നു ബാഗ് പൂവുകളിൽ രണ്ടു ബാഗ് അധ്യാപകൻ തന്റെ വാഹനത്തിൽ എടുത്തുവെച്ചു. ഇതോടെയാണ് സിഐടിയു പ്രവർത്തകർ മൂന്നാമത്തെ ബാഗ് പൂവ് പിടിച്ചുവെച്ചത്. ഇവിടെ ലോഡ് ഇറക്കാൻ തങ്ങൾക്ക് മാത്രമാണ് അധികാരമെന്നും പണം നൽകിയാൽ മാത്രമേ മൂന്നാമത്തെ പൂ അടങ്ങിയ ബാഗ് വിട്ടുനൽകൂ എന്നും സിഐടിയു പ്രവർത്തകർ നിലപാടെടുത്തു.

തന്റെ വീട്ടിലെ ആവശ്യത്തിനുള്ള പൂവാണെന്നും തനിച്ച് എടുക്കാൻ പറ്റുന്ന ബാഗ് ആണെന്നും അധ്യാപകൻ പറഞ്ഞെങ്കിലും സിഐടിയു പ്രവർത്തകർ വഴങ്ങിയില്ല. ഇതോടെയാണ് അധ്യാപകൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥി നെയും വിളിച്ചത്.
മന്ത്രി വി എൻ വാസവന്റെ വ്യക്തിപരമായി അറിയുന്ന ആളായിരുന്നു അധ്യാപകൻ. അതിനാലാണ് അധ്യാപകൻ മന്ത്രി വാസവന്റെ പേഴ്സണൽ സ്റ്റാഫിനെ ബന്ധപ്പെട്ടത്. ഇതോടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രാജൻ സംഘത്തിലുണ്ടായിരുന്ന മനോജ് എന്ന സിഐടിയു പ്രവർത്തകനോട് ഫോണിൽ സംസാരിച്ചു.

എന്നാൽ, മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്നായിരുന്നു ഇയാളുടെ മറുപടി. ഇതിനു പിന്നാലെയാണ് സിപിഎം നേതാവ് സിഐടിയു പ്രവർത്തകരോട് സംസാരിച്ചത്. എന്നാൽ, അപ്പോഴും സിഐടിയു പ്രവർത്തകർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു.പിന്നാലെ സിപിഎം നേതാവ് സിഐടിയു പ്രവർത്തകരുമായി സംസാരിച്ചെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് സംഘം അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയാൽ മാത്രമേ പൂവ് വിട്ടുനൽകൂ എന്നും പണം നൽകിയില്ലെങ്കിൽ വിവരമറിയും എന്നുമായിരുന്നു ഭീഷണി. ഭീഷണി കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ സിഐടിയുക്കാർക്ക് അവർ ആവശ്യപ്പെട്ട പണം നൽകി അധ്യാപകൻ പൂവുമായി രക്ഷപെടുകയായിരുന്നു.

ബാം​ഗ്ലൂർ ഉൾപ്പെടെയുള്ള കേരളത്തിന് പുറത്തുള്ള ന​ഗരങ്ങളിൽ നിന്നും വരുന്ന ഇത്തരം യാത്രാ വാഹനങ്ങളെല്ലാം ബേക്കർ ജം​ഗ്ഷനിലാണ് നിർത്തുന്നത്. ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട് എന്ന പരാതി വ്യാപകമാണ്. എന്നാൽ, പലപ്പോഴും പുലർച്ചെ പോലും വലിയ തർക്കങ്ങൾ ഉണ്ടാകുമ്പോഴും പൊലീസ് ഈ ഭാ​ഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയും ഉയരാറുണ്ട്.

ഇക്കാര്യങ്ങൾ ഉൾപ്പെടെ മന്ത്രിയുടെ ശ്ര​ദ്ധയിൽപെടുത്താനായിരുന്നു അധ്യാപകൻ ശ്രമിച്ചതെങ്കിലും അതിനും ഫലമുണ്ടായില്ല.സംസ്ഥാനത്ത് 2018ലാണ് നോക്കുകൂലി നിരോധിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നോക്കുകൂലി നിരോധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിലെ അനാരോ​ഗ്യകരമായ പ്രവണതകളെയെല്ലാം നിരോധിച്ചിരുന്നു.

 

 

Tags: cpmflowersCITU Goons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.