തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനായി കൊണ്ടു വന്ന ആന കൂട്ടത്തിലുള്ള ആനയെ കുത്തി. തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം.
ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവന്‍ എന്ന ആനയാണ് കൂടെയുണ്ടായിരുന്ന മൂത്തകുന്നം പത്മനാഭന്‍ എന്ന ആനയെ കുത്തിയത്. എലിഫെന്റ് സ്‌ക്വാഡ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സ്ഥലത്തെത്തിയിരുന്നു.
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ശിവരാത്രി ആഘോഷം കഴിഞ്ഞദിവസം ആനയോട്ടത്തോടെയാണ് ആരംഭിച്ചത്. മൂന്നാനകളാണ് ചടങ്ങില്‍ പങ്കെടുത്തത്. തടത്താവിള സുരേഷ് എന്ന ആന വിജയിച്ച ആനയോട്ടത്തില്‍ ഊട്ടോളി മഹാദേവനും മൂത്തകുന്നം പത്മനാഭനും പങ്കെടുത്തിരുന്നു.
















