കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് തുടങ്ങിയതോടെ കേരളത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മലയാളമനോരമ കരുനീക്കം തുടങ്ങി. കേരളത്തിലെ ജനപ്രിയ വ്യക്തിത്വം എന്ന നിലയ്‌ക്ക് നല്‍കുന്ന കിംഗ് മേക്കര്‍ പുരസ്കാരം ഇത്തവണ കൊടുത്തത് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനാണ്. അതിന് പിന്നാലെയാണ് കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള മതിപ്പ് കൂട്ടാന്‍ മറ്റൊരു സര്‍വ്വേ കൂടി നടത്തിയത്.
മോദിയുടെയും രാഹുലിന്റെയും കേരളത്തിലെ ജനപ്രീതി പരിശോധിക്കുന്ന സര്‍വേയില്‍ മോദിക്ക് 30 ശതമാനം മാത്രമാണ് കേരളത്തിലെ ജനപ്രീതി. അതേ സമയം രാഹുല്‍ ഗാന്ധിക്ക് അത് 48.5 ശതമാനമാണ്.
ഈ വിചിത്രമായ സര്‍വ്വേ ഫലത്തിനോട് ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനം അഴിച്ചുവിടുകയാണ്.
അതില്‍ ഒരു ട്രോള്‍ ശ്രദ്ധേയമാവുകയാണ്.. അച്ചു2.0 എന്ന അക്കൗണ്ടില്‍ നിന്നാണ് എക്സില്‍ ഈ ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതാണ് ട്രോള്‍:
“കേരളത്തിലെ പ്രമുഖ കുടുംബമായ മാമൻ മാപ്പിളയുടെ വീട്ടിൽ നടത്തിയ അപ്രതീക്ഷിത ‘കുടുംബാംഗ സർവേ’യിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മാമൻ മാപ്പിളയും അദ്ദേഹത്തിന്റെ 16 തലമൂത്തകാരണവന്‍മാരും പങ്കെടുത്ത ഈ അനൗപചാരിക സർവേയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും 30 ശതമാനം പിന്തുണ ലഭിച്ചത് കുടുംബത്തിൽ വലിയ ഞെട്ടലുണ്ടാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.ഈ സർവേ ഫലം കുടുംബത്തിനകത്ത് ചെറിയൊരു ‘രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്ന ചർച്ച ഇപ്പോൾ നടക്കുന്നുണ്ട്. മാമൻ മാപ്പിള വീട് ഇനി ബിജെപി വീടാകുമോ? എന്ന തമാശ ചോദ്യവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്.”.
















