തിരുവനന്തപുരം: നിവൃത്തിയില്ലാഞ്ഞിട്ടാണ് മരിക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചശേഷം കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച് ഹോട്ടലുടമ. തച്ചോട്ടുകാവ് ജംഗ്ഷന് സമീപം ഹോട്ടല്‍ നടത്തിയിരുന്ന വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ് ആണ് മരിച്ചത്. രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് സമീപമുള്ള ഒരാളുമാണ് മരണത്തിന് കാരണമെന്ന് മരിക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ പറയുന്നു. രണ്ടാം ഭാര്യയുടെ അമ്മയെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആദ്യ വിവാഹത്തിലെ മകള്‍ക്കും രണ്ടാം ഭാര്യക്കുമൊപ്പമാണ് പ്രദീപ് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്നത്. അപകടത്തില്‍ കാലൊടിഞ്ഞ് പ്രദീപ് ചികിത്സയിലായിരുന്നു. രണ്ടാം ഭാര്യ ഈ ഘട്ടത്തില്‍ സഹായിച്ചില്ല. വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ട്. തന്റെ അച്ഛനോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നുവെന്നും പ്രദീപ് വ്യക്തമാക്കുന്നു.
പണം കൊടുക്കാനുള്ളവരുടെ ലിസ്റ്റും ഫോണ്‍ തുറക്കേണ്ടവിധവും വീഡിയോയിലുണ്ട്.
















