Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാസിയാബാദിലെ സഹോദരിമാരുടെ കൂട്ടആത്മഹത്യയിൽ വൻ ട്വിസ്റ്റ്: പിതാവിന് ഒരു മുറിയിൽ മതം മാറിയെത്തിയ മൂന്ന് യുവതിയുൾപ്പെടെ ഭാര്യമാരും 5 കുട്ടികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:43 pm IST
in India

ന്യൂഡൽഹി: ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയിൽ വൻ ട്വിസ്റ്റ്. ഭാരത് സിറ്റിയിലുള്ള ഒരു ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ ഗെയിം കളി നിർത്തണമെന്ന് മാതാപിതാക്കൾ പറഞ്ഞതിനാലാണ് എന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. പാഖി (12), പ്രാചി (14), നിഷിക (16) എന്നിവരുടെ മരണത്തിന് പിന്നിൽ കേവലം ഒരു ‘ഗെയിമിംഗ് അഡിക്ഷൻ’ മാത്രമല്ല, മറിച്ച് പുറംലോകം അറിയാത്ത ഞെട്ടിക്കുന്ന കഥകളുണ്ടെന്നാണ് സംശയം. പെൺകുട്ടികളുടെ പിതാവായ ചേതൻ കുമാറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം വിവാഹങ്ങളുടെയും സംശയാസ്പദമായ പൊരുത്തക്കേടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിവാഹങ്ങളെക്കുറിച്ച് ചേതൻ കുമാർ നൽകിയ മൊഴികളിലെ യുക്തിയില്ലായ്‌മ പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഗെയിമിംഗ് അഡിക്ഷനെ മാതാപിതാക്കൾ എതിർത്തതിനും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയതിനും പിന്നാലെയാണ് പെൺകുട്ടികൾ ഈ കടുംകൈ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പെൺകുട്ടികളുടെ പിതാവായ ചേതൻ കുമാറിന്റെ ഒന്നിലധികം വിവാഹങ്ങളുടെയും സംശയാസ്പദമായ പൊരുത്തക്കേടുകളുടെയും പിന്തുടർച്ചയായാണ് അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നത്. ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റിയിലുള്ള ത്രീ-ബെഡ്റൂം ഫ്ലാറ്റിലെ ഒരു മുറിയിലായിരുന്നു ചേതൻ കുമാറും അയാളുടെ മൂന്ന് ഭാര്യമാരും (സുജാത, ഹീന, ടീന), അഞ്ച് കുട്ടികളും കഴിഞ്ഞിരുന്നത്.

ആദ്യ ഭാര്യ സുജാതയിൽ ഇയാൾക്ക് ഒരു മകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തന്റെ ആദ്യ ഭാര്യയ്‌ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് രണ്ടാം വിവാഹം കഴിക്കേണ്ടി വന്നതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ കുട്ടികളുടെ പ്രായം പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയുന്നു.പെൺകുട്ടികളുടെ മരണം തലയ്‌ക്കേറ്റ പരിക്കുകൾ മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. എന്നാൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ സൂചനകളൊന്നുമില്ലെന്ന് ഷാലിമാർ ഗാർഡൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) അതുൽ കുമാർ സിംഗ്  പറഞ്ഞു.

മരണപ്പെട്ട കുട്ടികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ഫോൺ സംഭവത്തിന് വെറും 15 ദിവസം മുൻപ് വിറ്റുപോയിരുന്നു.സുജാതയ്‌ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് ഹീനയെ വിവാഹം കഴിച്ചതെന്നാണ് ആദ്യം ചേതൻ കുമാർ പറഞ്ഞത്. പോലീസിന് നൽകിയ മൊഴി പ്രകാരം 2010-ൽ സുജാതയെയും, 2013-ൽ സുജാതയുടെ സഹോദരി ഹീനയെയും, 2023-ൽ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച ടീനയെയും ചേതൻ കുമാർ വിവാഹം കഴിച്ചു.ആദ്യ ഭാര്യ സുജാതയുടെ മകൾ മരിക്കുമ്പോൾ അവൾക്ക് 16 വയസ്സുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

രണ്ടാം ഭാര്യയായ ഹീനയിൽ ഇയാൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു (14-ഉം 12-ഉം വയസ്സ്). സുജാതയുടെ മൂത്ത മകളോടൊപ്പം ഇരുവരും കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ‘ആത്മഹത്യ’ ചെയ്യുകയായിരുന്നു. ഭാര്യമാരിൽ ഏറ്റവും ഇളയവളായ 22-കാരി ടീനയിൽ ഇയാൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.2018-ൽ സുജാതയുടെയും ഹീനയുടെയും മറ്റൊരു സഹോദരി ഈ വീട് സന്ദർശിക്കവേ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായും പുതിയ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.ആ മരണം ഒരു അപകടമരണമായാണ് അന്ന് കണക്കാക്കപ്പെട്ടത്, കുടുംബം പോലീസിൽ പരാതി നൽകിയിരുന്നതുമില്ല. സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം 2 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: Gaziabad suicideSisters Suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

661 കോടി രൂപയുടെ സർക്കാർ ഫണ്ട് കുംഭകോണം : ആറ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് , എട്ട് ഹരിയാന വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്തി

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.