തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ കൂട്ടായ തീരുമാനമെടുത്തതാണ്.
പദ്ധതിയുമായി മുന്നോട്ടു പോകും.പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനത്തിനുകാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണ്. ജലലഭ്യത ഉറപ്പാക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്നു ജലവിഭവ വകുപ്പ് പിന്നോക്കം പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. കേരളത്തിന് ഇത്തരമൊരു പദ്ധതി ആവശ്യമാണെന്ന് എം ബി രാജേഷ് പറഞ്ഞു.















