ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടന്നത് 266 വിവാഹങ്ങള്‍. പുലര്‍ച്ചെ നാലിന് ആരംഭിച്ച വിവാഹങ്ങള്‍ ഉച്ചയ്‌ക്ക് 12.30 ഓടേയാണ് അവസാനിച്ചത്.
ദേവസ്വം ഒരുക്കിയ സജ്ജീകരണങ്ങള്‍ വിവാഹ സംഘങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. അഞ്ച് മണ്ഡപങ്ങളിലായിട്ടായിരുന്നു വിവാഹങ്ങള്‍ നടന്നത്. ഗുരുവായൂര്‍ ദേവസ്വം സെക്യൂരിറ്റി വിഭാഗവും, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മകരമാസത്തിലെ അവസാന മുഹൂര്‍ത്തമായിരുന്നു ഇന്നലെ.
















