Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 06:07 am IST
in Football
സന്തോഷ് ട്രോഫി ജേതാക്കളായ സര്‍വീസസ് ടീം കിരീടവുമായി ആഘോഷത്തില്‍

സന്തോഷ് ട്രോഫി ജേതാക്കളായ സര്‍വീസസ് ടീം കിരീടവുമായി ആഘോഷത്തില്‍

ധകുവാഖാന: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന് ഫൈനല്‍ നിരാശ. സര്‍വീസസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. കിരീടനേട്ടത്തിനര്‍ഹമായ പോരാട്ടം കാഴ്‌ച്ചവച്ചെങ്കിലും അധികസമയത്തിലേക്ക് നീണ്ട മത്സരത്തില്‍ സര്‍വീസസ് 109 മിനിറ്റില്‍ വിജയഗോള്‍ നേടി.

സര്‍വീസസിന്റെ ഗോള്‍ പവര്‍ബാങ്ക് അഭിഷേക് പവാര്‍ ആണ് ഫൈനലിലും വിജയഗോള്‍ നേടിയത്. സന്തോഷ് ട്രോഫി ഫൈനല്‍സില്‍ അഭിഷേകിന്റെ ആകെ ഗോള്‍ നേട്ടം ഏഴ് ആണ്. ഇത്തവണ കേരളം ഫൈനലിന് മുമ്പ് ഫൈനല്‍സില്‍ തോല്‍വി നേരിട്ട ഏക ടീമും സര്‍വീസസ് ആയിരുന്നു.

ചരിത്രത്തില്‍ എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സര്‍വീസസ് നേടുന്നത്. ഏഴ് വീതം കിരീടങ്ങള്‍ നേടിയ ടീമുകള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാടിയത് കൗതുകമായിരുന്നു. ഇതോടെ ആസാം ആതിഥ്യമരുളിയ സന്തോഷ് ട്രോഫിയുടെ 79-ാം പതിപ്പിന് കൊടിയിറങ്ങുകയാണ്.

പ്രതിരോധം കൊണ്ട് വശംകെടുത്തി, ഒറ്റയടിക്ക് കഥ കഴിച്ചു

പ്രാഥമിക റൗണ്ടിലും ഫൈനല്‍സിലെ ആദ്യ റൗണ്ടിലും സെമിവരെയും അസാമാന്യ മികവോടെ മുന്നേറിയ ടീം ആണ് കേരളം. എതിരാളികളുടെ കരുത്ത് അറിഞ്ഞ് പൊരുതുക എന്ന തന്ത്രം മാത്രമാണ് സര്‍വീസസിന് മുന്നിലുണ്ടായിരുന്ന പോംവഴി. ഒപ്പം ആദ്യറൗണ്ടില്‍ 1-0ന് ജയിച്ചതിന്റെ ആത്മവിശ്വാസവും.

കരുത്തന്‍ പഞ്ചാബിനെ സെമിയില്‍ 4-0ന് കീഴടക്കിയ അതേ ടെംപോയിലാണ് കേരളം സര്‍വീസസിനെതിരെയും തുടങ്ങിയത്. കരുത്തന്‍ ആക്രമണത്തിന് മുന്നില്‍ വിഖ്യാതമായ ബസ് ബേ പ്രതിരോധ ശൈലി മാത്രമാണ് സര്‍വീസസിന് മുന്നിലുണ്ടായിരുന്ന രക്ഷ. ആറ് പേര്‍ പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിച്ചു. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ഏതു വിധേനയും പെനാല്‍റ്റി ബോക്‌സിനടുത്തുപോലും എത്തിക്കരുതെന്നായിരുന്നു അജണ്ട. സര്‍വ്വ ശക്തിയോടെ പൊരുതിയ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുമ്പോള്‍ ടീമിന്റെ മനോവീര്യവും ക്ഷയിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് ഒരൊറ്റ ഗോളില്‍ മത്സരം സ്വന്തമാക്കാനാകുമെന്ന കൃത്യമായ കണക്കുകൂട്ടലിലായിരുന്നു സര്‍വീസസ്. അത്തരം പ്രസിദ്ധമായ അന്താരാഷ്‌ട്ര മത്സരങ്ങളുടെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. 2010 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ അധികസമയത്തെ ഏക ഗോളില്‍ കീഴടക്കി കിരീടം നേടിയ സ്‌പെയിന്‍, 2014ല്‍ ഇതേ ശൈലിയില്‍ അര്‍ജന്റീനയെ കീഴടക്കി കിരീടം ചൂടിയ ജര്‍മനി. ഇതിന് സമാനം 109-ാം മിനിറ്റില്‍ കിട്ടിയൊരു കൗണ്ടര്‍ അറ്റാക്കില്‍ സര്‍വീസസ് കുതിച്ചു. പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ശുഭം റാണ ഇടത് ഭാഗത്ത് നിന്ന് നല്‍കിയൊരു ക്രോസിനെ അഭിഷേക് പവാര്‍ വലയിലെത്തിച്ചു. ഇതോടെ കേരളം സ്തബ്ധരായി. പിന്നെയൊരു തിരിച്ചടിക്കോ തിരിച്ചവരവിനോ ആവതുണ്ടായില്ല. അത്രമാത്രം കേരളത്തിന്റെ കരുത്തന്‍ നിര തളര്‍ന്നിരുന്നു.

Tags: santosh trophyServices wins the title
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

സന്തോഷ് ട്രോഫി ഫൈനല്‍സ് കളിക്കാന്‍ ആസാമിലെത്തിയ കേരള ടീം പരിശീലനത്തില്‍
Football

സന്തോഷ് ട്രോഫി: കേരളം ഇറങ്ങുന്നു, പഞ്ചാബിനെതിരെ

Football

സന്തോഷ് ട്രോഫി ഇന്നു മുതല്‍: കേരളത്തിന്റെ ആദ്യമത്സരം നാളെ പഞ്ചാബിനെതിരേ

Football

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ, ഇഞ്ച്വറി ടൈമില്‍ ഗോളടിച്ച് ബംഗാള്‍

Football

സന്തോഷ് ട്രോഫി ; കേരളം ഫൈനലില്‍, കലാശപ്പോരില്‍ ബംഗാളിനെ നേരിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.