കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ മരട് നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. വീട്ടമ്മയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് റവന്യൂ ഇന്‍സ്‌പെക്ടര്‍ സൈജുവിനെ വിജിലന്‍സ് പിടികൂടിയത്. ഏറെ നാളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മരട്് നഗരസഭയില്‍ കൈക്കൂലി നല്‍കാതെ കാര്യങ്ങള്‍ നടക്കില്ലെന്ന സ്ഥിതിയായിട്ട് നാളേറെയായെന്ന് നാട്ടുകാര്‍ പറയുന്നു.
തദ്‌ദേശ സ്ഥാപനങ്ങളില്‍ കെ.സ്മാര്‍ട്ട് നിലവില്‍ വന്നിട്ടും ആസ്ഥാന കൈക്കൂലിക്കാരാരും പിന്‍വാങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അടുത്തിടെയായി ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍.
















