ഹൈദരാബാദ്: വന്ദേ ഭാരത ട്രെയിൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിജിഹാദികളുടെ അജ്ഞാതസന്ദേശം. സെക്കന്ദരാബാദിലെ റെയിൽപ്പാളത്തിൽ ബോംബ് വെയ്‌ക്കുമെന്നാണ് ഭീഷണി. ആക്രമണം ഒഴിവാക്കാൻ റെയിൽവേ രണ്ടു കോടി രൂപ നൽകണമെന്നും ഭീഷണി കത്തിൽ ആവശ്യപ്പെടുന്നു. ഭീഷണിക്കത്തില്‍ ഷോയിബ്, ഷംഷീർ, നിസാമി എന്നീ മൂന്ന് പേരുകളാണ് ജിഹാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ നല്‍കിയിരിക്കുന്നത്. ട്രെയിന്‍ ജിഹാദിന്റെ ഭാഗമാണോ ഈ ഭീഷണി എന്ന് സംശയിക്കുന്നു.
കുറച്ചുനാളുകളായി ഇന്ത്യയിലെ തീവണ്ടികള്‍ പാളം തെറ്റിക്കാന്‍ ശ്രമിക്കുക, ചില്ലുകള്‍ കല്ലെറിഞ്ഞ് ഉടയ്‌ക്കുക എന്നിവ ജിഹാദികളുടെ സ്ഥിരം പരിപാടിയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. ഒരു റെയിൽവേ ജനറൽ മാനേജറുടെ അക്കൗണ്ടിൽ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത്. സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഇത് വ്യാജ ഭീഷണി കത്താണ് എന്നാണ് റെയിൽവേയുടെ പ്രതികരണം. പ്രതികൾ പണം സ്വീകരിക്കാൻ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയിൽവേ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം.
എന്താണ് ട്രെയിന്‍ ജിഹാദ്?
ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ പാകിസ്ഥാനിലെ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്തിട്ടുണ്ട്. 2024 ഒക്ടോബറില്‍ ഈ ആഹ്വാനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഫര്‍ഹത്തുള്ള ഘോരി ട്രെയിന്‍ ജിഹാദിന് ആസൂത്രിത ശ്രമം നടത്തുന്നുവെന്ന വിവരം കണ്ടെത്തിയത്. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും കൊടുംഭീകരന്‍ഫര്‍ഹത്തുള്ള ഘോരിയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹം സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ലഷ്കര്‍ ഇ ത്വയിബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകളുമായി അടുത്തബന്ധമുള്ള ഭീകരന്‍ കൂടിയ ഫര്‍ഹത്തുള്ല ഘോരി. .ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിച്ചുവരികയാണ്. ഈ ഭീഷണി ട്രെയിന്‍ ജിഹാദുമായി ബന്ധമുള്ളവരാണോ മുഴക്കിയത് എന്ന കാര്യവും പരിശോധിച്ചുവരുന്നു.
രാഹുല്‍ ഗാന്ധിയുടെ റെയില്‍വേ ട്രാക്ക് മാന്‍മാരെ അസംതൃപ്തരാക്കാനുള്ള ഗൂഢാലോചന
റെയില്‍വേ ട്രാക്കുകള്‍ നന്നാക്കാന്‍ പോകുന്ന ട്രാക്ക്മാന്‍മാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില സംവാദങ്ങള്‍ വിവാദമായി മാറിയിരുന്നു. റെയില്‍വേ ട്രാക്കുകളിലെ പ്രശ്നം കണ്ടെത്താന്‍ ദിവസേന എട്ടു മുതല്‍ 10 കിലോമീറ്റര്‍ ദൂരം വരെ നടക്കുന്ന റെയില്‍വേ ട്രാക്ക്മാന്‍മാര്‍ 35 കിലോഗ്രാം ഭാരവും പേറിയാണ് നടക്കുന്നതെന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പോരെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി അവരില്‍ അസംതൃപ്തി കുത്തിവെച്ചത്. ഇവരെ ശ്രദ്ധയോടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ട്രെയിന്‍ അട്ടിമറിനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
















