ന്യൂദൽഹി : ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ റാലി സംഘടിപ്പിക്കാൻ തീവ്ര ഇസ്ലാമിക പ്രഭാഷകൻ മുഹമ്മദ് സാമ്രി വിനോദ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യയിലേക്കുള്ള ചരിത്ര സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം.“അവരുടെ പ്രചാരണങ്ങളിലും തന്ത്രങ്ങളിലും വഞ്ചിതരാകരുത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഞങ്ങൾ പോരാടും. നാളത്തെ (റാലി) രാത്രി 8 മണിക്ക് സോഗോ കെഎല്ലിന് മുന്നിൽ നടക്കും” എന്നാണ് മുഹമ്മദ് സാമ്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .തന്റെ തീവ്ര അനുയായികളുമായി ചേർന്ന് റാലി സംഘടിപ്പിക്കുമെന്നാണ് സാമ്രി പറയുന്നത്.
റാലി പിൻവലിക്കാനുള്ള മലേഷ്യൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ വിനോദ് അവഗണിച്ചു . ഫെബ്രുവരി 7 , 8 തീയതികളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി മലേഷ്യയിലേക്ക് എത്തുന്നത് . പ്രധാനമന്ത്രി ഡാറ്റോ സെരി അൻവർ ഇബ്രാഹിം മോദിയെ ക്ഷണിച്ചതനുസരിച്ചാണ് സന്ദർശനം.
കുപ്രസിദ്ധ ഇസ്ലാമിക മതപ്രഭാഷകനായ മുഹമ്മദ് സാമ്രി വിനോദ് ഇപ്പോൾ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ തകർക്കാനും മലേഷ്യയിൽ താമസിക്കുന്ന ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുകയാണ്. മലേഷ്യൻ തമിഴ് വംശജനായ വിനോദ് ഹിന്ദു കുടുംബത്തിലാണ് ജനിച്ചത് . മുമ്പ് വിനോദ് കാളിമുത്തു എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
41 കാരനായ ഇയാൾ ഇസ്ലാം മതം സ്വീകരിച്ചതുമുതൽ മുഹമ്മദ് സാമ്രിയായി ഹിന്ദുമതത്തെക്കുറിച്ച് വിദ്വേഷകരമായ പരാമർശങ്ങൾ നടത്തുകയും രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തെ അപമാനിക്കുകയും ചെയ്തുവരികയാണ്. സാക്കിർ നായിക്കിന്റെ അനുയായിയുമാണ് മുഹമ്മദ് സാമ്രി.2019 ഏപ്രിലിൽ, ഹിന്ദുമതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന് മലേഷ്യൻ സർക്കാർ മുഹമ്മദ് സാമ്രി വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദു സമൂഹത്തിലെ അംഗങ്ങളും എൻജിഒകളും പോലീസിൽ 867 പരാതികൾ നൽകിയതിനെ തുടർന്നായിരുന്നു നടപടി. പീനൽ കോഡിലെ സെക്ഷൻ 298A, 1998 ലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ ആക്റ്റ് സെക്ഷൻ 233 എന്നിവ പ്രകാരം വിനോദിനെതിരെ കേസെടുത്തു.തന്റെ ഉപദേഷ്ടാവായ സാക്കിർ നായിക്കിനെ സർക്കാർ ഇന്ത്യയിലേക്ക് കൈമാറുകയാണെങ്കിൽ, തന്റെ മലേഷ്യൻ പൗരത്വം ഉപേക്ഷിക്കുമെന്നും മുഹമ്മദ് സാമ്രി വിനോദ് പ്രതിജ്ഞയെടുത്തു.
















